കുവൈത്ത്: കേരളം ഇതുവരെ കാണാത്ത ഭീകര പ്രകൃതി ദുരന്തത്തിലൂടെ നഷ്ടമായ ഐശ്വര്യം പിടിച്ചെടുക്കാൻ സംഘടിതമായി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ് വ വിംഗ് മങ്കഫിലെ മലയാളം ജുമുഅ ഖുതുബ നടക്കുന്ന പള്ളിക്ക് സമീപത്തെ മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബസ്വീറ ചർച്ച സംഗമം സൂചിപ്പിച്ചു.
നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും കൂടുതൽ ദൈവത്തിലേക്ക് അടുക്കാനും സഹായ സഹകരണങ്ങൾ വർധിപ്പിക്കാനുമാണ് ഇത്തരം ദുരന്തത്തിലൂടെ നാം കാണേണ്ടതെന്ന് കാഴ്ചപ്പാടുകൾ പകരുന്ന വേദം എന്ന വിഷയത്തിൽ സംസാരിച്ച സയ്യിദ് അബ്ദുറഹിമാന് തങ്ങളും ദിശ നിർണയിക്കാൻ ധീഷണശാലികളെ വളർത്താം എന്ന വിഷയത്തിൽ സംസാരിച്ച അബ്ദുൽ അസീസ് സലഫിയും വിശദീകരിച്ചു. പ്രകൃതി ക്ഷോഭത്തിന് വിധേയരായവരെ സഹായിക്കാനായി ഇസ്ലാഹി സെന്ററിനു കീഴിൽ നടക്കുന്ന പള്ളികളിൽ പ്രത്യേക കളക്ഷൻ നടത്തുന്നുണ്ട്. പെരുനാൾ നമസ്കാരത്തിന് ശേഷവും അടുത്ത വെള്ളിയാഴ്ചയും കളക്ഷൻ നടത്തുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പ് സെക്രട്ടറി അറിയിച്ചു.
സംഗത്തിൽ മദ്രസ വെക്കേഷൻ ക്ലാസിൽ മികച്ച പ്രകടത്തിന് അർഹരായ ആയിശ ഫിറോസ്, അബീന നൗഫൽ, കെ. ഫിസാന്, സോയ മാഹിക് റിയാസ്, ഇസാൻ മുഹമ്മദ്, ഫൈഹ ഫർസാന, ഹുസ്ന ബഷീർ, ആലിയ ഫാത്തിമ്മ നവാസ്, മുഹമ്മദ് സാഹിൽ, ഫാത്തിമ്മ നദാഷ, മുഹമ്മദ് റമീസ്, അക്താബ് ദിയാൻ, സക്കിയ ജുമാന, അജാസ് മുഹമ്മദ് നവാസ്, ആയിശ നഷ്വ നൌഫല്‍, ഷഹീന് ഉബൈദ്, സന ബഷീര്‍, ഫാത്തിമ്മ സന, ജുന്ന ഫിറോസ് എന്നിവര്‍ക്കുള്ള ഗിഫ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഐഐസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻജി. അന്‍വര്‍ സാദത്ത്, എൻജി. ഉമ്മർകുട്ടി, എൻജി. ഫിറോസ് ചുങ്കത്തറ, ഫിൽസർ കോഴിക്കോട് എന്നിവർ സംസാരിച്ചു.
വിശദ വിവരങ്ങൾക്ക് 67774232, 99463835
റിപ്പോർട്ട്: സലിം കോട്ടയിൽ