ഡിവിഎസ്സി വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്സ് ചാമ്പ്യന്മാര്‍
Saturday, April 19, 2014 4:35 AM IST
ഫിലാഡല്‍ഫിയ: ഡിവിഎസ്സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്സ് ക്ളബ് ആദ്യമായി നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്സ് ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ജെ.സി. സ്പൈക്കേഴ്സ് റണ്ണര്‍ അപ് ആയി.

ക്രൂസ്ടൌണിലെ നോര്‍ത്തീസ്റ് റാക്കറ്റ് ക്ളബില്‍ മാര്‍ച്ച് 29, 30 ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന പ്രാഥമിക റൌണ്ട് മല്‍സരങ്ങളില്‍ ഫില്ലി സീനിയേഴ്സ്, ജെ. സി. സ്പൈക്കേര്‍സ്, യുഡി സ്ട്രൈക്കേര്‍സ്, ക്രിസ്റോസ്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്, ഡിവിഎസ്സി എന്നിങ്ങനെ ട്രൈസ്റേറ്റ് ഏരിയായിലെ ആറുവോളിബോള്‍ ടീമുകള്‍ പങ്കെടുത്തു.

ഏപ്രില്‍ ആറിന് (ഞായര്‍) നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരങ്ങളില്‍ ജെ.സി. സ്പൈക്കേഴ്സിനെ പിന്തള്ളിയാണ് ഫില്ലി സീനിയേഴ്സ് വിജയിച്ചത്.

ബൈജു സാമുവല്‍ ക്യാപ്റ്റനായ ഫില്ലി സീനിയേഴ്സ് ടീമില്‍ സജി വര്‍ഗീസ്, വിജു ജേക്കബ്, ടിബു ജോസ്, ബിന്‍സ് ജോസഫ്, സാബു ജോണ്‍, എബി പട്ടേരി എന്നിവരാണ് കളിച്ചത്. റണ്ണേഴ്സ് അപ് ആയ ജെ.സി. സ്പൈക്കേഴ്സിനുവേണ്ടി ടോമി ജെയിംസ്, ജിജോ കുഞ്ഞുമോന്‍, ഡെന്നീസ് മന്നാട്ട്, നോബി മാത്യു, ജോര്‍ജ് വര്‍ഗീസ്, അനു കോശി, ജസ്റിന്‍ തോമസ് എന്നിവര്‍ കളിക്കളത്തിലിറങ്ങി. ജോസഫ് പുരയ്ക്കല്‍ ആയിരുന്നു ജെ.സി. സ്പൈക്കേര്‍സിന്റെ ക്യാപ്റ്റന്‍.

വിജു ജേക്കബ് എം.വി.പി ആയും ബൈജു സാമുവല്‍ ബെസ്റ് ഒഫന്‍സ് പ്ളെയര്‍ ആയും ഡെന്നിസ് മന്നാട്ട് ബെസ്റ് ഡിഫന്‍സ് ആയും ജോസഫ് പുരയ്ക്കല്‍ ബെസ്റ് സെറ്റര്‍ ആയും സ്റാന്‍ലി ഏബ്രാഹം ഏറ്റവും മികച്ച ഡിസിപ്ളിന്‍ പ്ളെയര്‍ ആയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി.

മൂന്നു പതിറ്റാണ്േടാളം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും സ്പോര്‍ട്സ് പ്രേമികളെയും വിവിധ സ്പോര്‍ട്സ് ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും ചിട്ടയായ പരിശീലനത്തിലൂടെ ടീമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ പ്രാദേശികവും ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്പോര്‍ട്സ് സംഘടനയാണ് 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ളബ്.

ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയ ഫില്ലി സീനിയേഴ്സ് ടീമിന്റെ ഫിലാഡല്‍ഫിയായിലെ പ്രമുഖ സ്പോര്‍ട്സ് സംഘാടകന്‍ എം.സി. സേവ്യറും റണ്ണര്‍ അപ് ആയ ജെ.സി. സ്പൈക്കേഴ്സിന് ദാനിയേല്‍ യോഹന്നാനും (ജോസി) ട്രോഫികള്‍ സമ്മാനിച്ചു.

എം.സി. സേവ്യര്‍, ഷെറീഫ് അലിയാര്‍, ജോസ് ഏബ്രാഹം, ബാബു വര്‍ക്കി, സെബാസ്റ്യന്‍ ഏബ്രാഹം, ദാനിയേല്‍ യോഹന്നാന്‍ (ജോസി), സോജന്‍ തോട്ടക്കര, ജോസഫ് വര്‍ഗീസ്, ഏബ്രാഹം മേട്ടില്‍, പ്രേയ്സണ്‍ ഫിലിപ്, ലിജു തോമസ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍