ഡബ്ള്യുഎംസി ഡാളസ് പ്രൊവിന്‍സിന്റെ ഓണാഘോഷം സെംപ്റ്റംബര്‍ ആറിന്
Wednesday, August 13, 2014 6:32 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഡിഎഫ്ഡബ്ള്യു, ഡാളസ് പ്രൊവിന്‍സുകള്‍ ചേര്‍ന്ന് സംയുക്തമായി ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് (ശനി) രാവിലെ 9.30 മുതല്‍ ഗാര്‍ലന്‍ഡിലുള്ള സെന്റ് തോമസ് കാത്തലിക് ചര്‍ച്ചില്‍ (4926 റോസ്ഹില്‍ റോഡ്, ഗാര്‍ലന്റ്) നടക്കും.

പ്രസിദ്ധ ഭിഷഗ്വരനും വാഗ്മിയും എഴുത്തുകാരനുമായ ഡോ. എം.വി പിള്ള ഓണസന്ദേശം നല്‍കും. ഓണാഘോഷങ്ങളുടെ ഭാഗമായി വേള്‍ഡ് മലയാളി കൌഠണ്‍സില്‍ അംഗങ്ങളും കുടുംബങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

ഓണാഘോഷങ്ങളില്‍ സംബന്ധിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി രാമപുരം 972 261 4221, സുജിത് തങ്കപ്പന്‍ 972 369 3052, സുജന്‍ കാക്കനാട്ട് 682 664 4182, വര്‍ഗീസ് മാത്യു 214 609 3931, അലക്സ് അലക്സാണ്ടര്‍ 214 289 9192, ഫിലിപ്പ് തോമസ് 972 522 9646, ഏലിയാസ് കുട്ടി പത്രോസ് 214 738 5236, പ്രമോദ് നായര്‍ 972 800 9285.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്