റിവൈവല്‍ മീറ്റിംഗ് സെപ്റ്റംബര്‍ 13 ന്
Tuesday, September 9, 2014 6:15 AM IST
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ മീറ്റിംഗ് നടത്തുന്നു. സെപ്റ്റംബര്‍ 13ന് (ശനി) വൈകിട്ട് 6.30 ന് ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ ആരംഭിക്കുന്ന യോഗത്തില്‍ സുപ്രസിദ്ധ ഉണര്‍വ് പ്രാസംഗികന്‍ ജോയി പുല്ലാട് ദൈവ വചനം പ്രസംഗിക്കും.

അനുഗ്രഹീതമായ ഗാന ശുശ്രൂഷയും വിവിധ വിഷയങ്ങള്‍ക്ക് വേണ്ടിയുളള മധസ്ഥ പ്രാര്‍ഥനയും മീറ്റിംഗില്‍ ഉണ്ടായിരിക്കും.

ദൈവ വചനം ശ്രവിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റ് ഫാ. ഡാനിയേല്‍ തോമസ്, സെക്രട്ടറി ഏബ്രഹാം കെ. ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം