ന്യൂയോര്‍ക്കില്‍ അടൂര്‍ പ്രകാശിന് ഫൊക്കാനയുടെ സ്വീകരണം സെപ്റ്റംബര്‍ 14ന്
Wednesday, September 10, 2014 7:24 AM IST
ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍സിക്കുന്ന കേരളാ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന് സെപ്റ്റംബര്‍ 14ന് (ഞായര്‍) വൈകുന്നേരം 6.30ന് ഫൊക്കാനയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കുന്നു. തദവസരത്തില്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുവാനും അവസരം ലഭിക്കുന്നതാണ്. പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനുള്ള അവസരം കൂടിയാണ് ഈ സ്വീകരണ സമ്മേളനം.

ഈ സൌഹൃദകൂട്ടായ്മയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഫൊക്കാന ഭാരവാഹികള്‍ സാദരം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കെയാര്‍കെ (ജനറല്‍ സെക്രട്ടറി) 516 633 5208, ജോയി ഇട്ടന്‍ (ട്രഷറര്‍) 914 564 1702, ഫിലിപ്പോസ് ഫിലിപ്പ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), പോള്‍ കറുകപ്പള്ളില്‍ (ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍) 845 553 5671, ജോസ് കാനാട്ട് (ആര്‍വിപി).

സ്ഥലം: ങൌായമശ ടുശരല കിറശമി ഞലീൃലി, 1727 ഇലിൃമഹ ജമൃസ അ്ല, ഥീിസലൃ, ചഥ 10710.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം