മാര്‍ത്തോമ യുവജനസഖ്യം സൌത്ത് ഈസ്റ് സെന്റര്‍ എ യുടെ നേതൃത്വത്തില്‍ അര്‍ധദിന സ്പെഷല്‍ വര്‍ക്ഷോപ് ഒക്ടോബര്‍ 18ന്
Wednesday, October 8, 2014 5:01 AM IST
ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനത്തിലെ മാര്‍ത്തോമ യുവജനസഖ്യം സൌത്ത് ഈസ്റ് സെന്റര്‍ എയുടെ നേതൃത്വത്തില്‍ ഇവൃശ ഘശസല ഇീാാൌിശരമശീിേ എന്ന വിഷയത്തെക്കുറിച്ച് അര്‍ധദിന സ്പെഷല്‍ വര്‍ക്ഷോപ് നടത്തുന്നു.

സെന്റ് സ്റീഫന്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ ഒക്ടോബര്‍ 18ന് (ശനി) സെന്റ് തോമസ് എം.ടി.സി ഷിക്കാഗോയില്‍ നിന്നുള്ള അപ്പു കരവാട്ടുവീട്ടില്‍ മുഖ്യപ്രഭാഷകനായിരിക്കും. രാവിലെ 10ന് വര്‍ക്ഷോപ്പിന് തുടക്കമാവും.

അടുത്തകാലത്ത് സമുദായത്തില്‍ നിന്നുള്ള നിരവധി യുവാക്കളുടെ ജീവനുകള്‍ അപ്രതീക്ഷിതമായി പൊലിഞ്ഞ സാഹചര്യം പരിഗണിച്ച് ജീവിതത്തിലെ പ്രതിന്ധികള്‍ക്ക്, മുന്നില്‍ ഇടറാതെ മനോധൈര്യത്തോടെ പിടിച്ചു നില്‍ക്കുവാന്‍ യുവജനങ്ങളെയും മാതാപിതാക്കളെയും ബോധവത്കരിക്കുകയാണ് വര്‍ക്ഷോപ്പ് കൊണ്ടുദ്ദേശിക്കുന്നത്.

കുട്ടികളും മാതാപിതാക്കളുമായി അടുത്ത ബന്ധം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത വര്‍ക്ഷോപ്പ് ചര്‍ച്ചചെയ്യും. നിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെ?, നിങ്ങള്‍ക്ക് എന്തൊക്കെ കഴിവുകളുണ്ട്? മാതാവും പിതാവും എന്ന നിലയില്‍ നിങ്ങളുടെ കടമ? മക്കളെന്ന നിലയില്‍ നിങ്ങളുടെ കടമ? തുടങ്ങിയ വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യപ്പെടും.

ചോദ്യോത്തര സെഷനുമുണ്ടാവും. ഹൈസ്കൂള്‍, കോളജ് ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികളെയും മാതാപിതാക്കളെയും വര്‍ക്ഷോപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി യുവജനസഖ്യം ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ഫീസ് ഇല്ലെങ്കിലും ഭക്ഷണം ക്രമീകരിക്കേണ്ടതിനാല്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണമെന്ന് സെന്റര്‍ പ്രസിഡന്റ് റവ. മാത്യൂസ് ഏബ്രഹാം 718-370-7664, സെക്രട്ടറി സുഭാഷ് മാത്യു, 201 873 2055, വൈസ്പ്രസിഡന്റ് ബൈജു വര്‍ഗീസ് 917 691 2832 ട്രഷറര്‍ ഷൈജു ചെറിയാന്‍ 763 458 0821 എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍