ടെക്സസ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നതിനെതിരെ കോടതി
Friday, October 10, 2014 6:46 AM IST
ഓസ്റിന്‍: ടെക്സസിലെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ടെക്സസ് നിയമത്തിനെതിരെ ഫെഡറല്‍ കോടതിയുടെ വിലക്ക്. ഒക്ടോബര്‍ ഒമ്പതിന് (വ്യാഴം) ആയിരുന്നു കോടതി ഉത്തരവ്.

12 മില്യന്‍ വോട്ടര്‍മാരുള്ള ടെക്സസില്‍ വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കി കൊണ്ട് 2011 ലാണ് റിപ്പബ്ളിക്കന്‍ ഗവണ്‍മെന്റ് നിയമം പാസാക്കിയത്. 2012 ല്‍ വി. ആര്‍. എ. സെക്ഷന്‍ 5 തടഞ്ഞുകൊണ്ട് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് സുപ്രീം കോടതി അസാധുവാക്കി. ഇതിനെ തുടര്‍ന്ന് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്ന നിയമം വീണ്ടും ടെക്സസില്‍ പ്രാബല്യത്തിലായി.

ഫെഡറല്‍ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ടെക്സസ് അറ്റോര്‍ണി ജനറല്‍ ഗ്രോഗ് ഏബട്ടിന്റെ വക്താവ് പറഞ്ഞു.

ടെക്സസ് വോട്ടര്‍ ഐഡി നിയമം നടപ്പിലാക്കുന്നത്. ഫെഡല്‍ ജഡ്ജി തടഞ്ഞുവെങ്കിലും സുപ്രീം കോടതി അനുകൂലമായി വിധിക്കുമെന്നാണ് കണക്കാക്കുന്നത്.

വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നത് ന്യൂനപക്ഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവു വരുത്തുമെന്ന് ഡെമോക്രാറ്റുകള്‍ വാദിക്കുന്നു. ടെക്സസ് വോട്ടര്‍ ഐഡി നിയമനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സോ കോളജ് ഐഡന്റിഫിക്കേഷനോ അംഗീകരിക്കുകയില്ല.

ഫെഡറല്‍ കോടതിയുടെ വിധി പരക്കേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്െടങ്കിലും റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് മുന്‍ തൂക്കമുളള ടെക്സസില്‍ ഉടനെ തന്നെ ഈ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനുളള ശക്തമായ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍