ന്യൂജേഴ്സിയില്‍ 'കെയ്റോസ്' ധ്യാനം 24, 25, 26 തീയതികളില്‍
Wednesday, October 22, 2014 7:36 AM IST
ന്യൂജേഴ്സി : ക്രിസ്തുമൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന 'കെയ്റോസ്' ധ്യാനം ന്യൂ ജേഴ്സിയില്‍ ഒക്ടോബര്‍ 24, 25 ,26 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ന്യൂ ജേഴ്സി സെന്റ് തോമസ് ക്നാനായ ദേവാലയത്തില്‍ (186 3ൃറ ട, ഇഹശളീി, ചഖ 07011) രാവിലെ ഒമ്പതു മുതല്‍ അഞ്ചു വരെയാണ് ധ്യാനം.

ആത്മീയ വര്‍ഷമേകുന്ന ശുശ്രൂഷകളും വിടുതല്‍ സൌഖ്യ പ്രാര്‍ഥനകളും മനസിനെ ശക്തിപെടുത്തുന്ന കൌണ്‍സിലിംഗും കെയ്റോസ് ധ്യാനത്തിന്റെ പ്രത്യേകതകളാണ്.

പ്രശസ്ത ധ്യാനഗുരുവും ആതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായി ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരുടെ ടീമാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രശസ്ത ഗായകനും കീ ബോര്‍ഡ് പ്ളെയറുമായ ബ്രദര്‍. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കെയ്റോസ് എന്ന ഗ്രീക്ക് വാക്കിനര്‍ഥം 'ദൈവം ഇടപെടുന്ന സമയം' എന്നതാണ്. ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു എന്നതാണ് ആപ്തവാക്യം.

കെയ്റോസ് സവിശേഷതയായ ഫീല്‍ഡ് ഇവാഞ്ചലൈസേഷന്‍ ന്യൂ ജേഴ്സിയിലും ഉണ്ടാവും. വിവിധ പ്രാര്‍ഥനാ ഗ്രൂപ്പുകള്‍, യുവ സംഘടന, ഫാമിലി കൂട്ടായ്മകള്‍ എന്നിവര്‍ക്കായി ഈദിവസങ്ങളില്‍ ഗ്രൌണ്ട് ലെവല്‍, ഡോര്‍ ടു ഡോര്‍ ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷകളും കെയ് റോസ് ടീം നയിക്കും.

ജീവിതത്തിലും വ്യക്തി ജീവിതത്തിലും എങ്ങനെ ദൈവവുമായി ബന്ധം സ്ഥാപിക്കാം, പ്രാര്‍ഥനാനുഭവം എങ്ങനെ വളര്‍ത്താം, പ്രതിസന്ധികളില്‍ എങ്ങനെ ദൈവത്തെ കണ്െടത്താം. ദൈവരൂപിയിലൂടെ എങ്ങനെ വളരാം, കൂദാശകളിലൂടെ ദൈവീക സാന്നിധ്യം എങ്ങനെ തിരിച്ചറിയാം, ജീവിത അന്തസില്‍ നിന്നുകൊണ്ട് എങ്ങനെ യേശുവിനെ മറ്റുള്ളവരിലേക്ക് പകരാം, ക്രിസ്തുവിന്റെ മൂല്യം എങ്ങനെ ദിനചര്യകളില്‍ പ്രാവര്‍ത്തികമാക്കാം തുടങ്ങിയ മേഖലകലാണ് കെയ്റോസ് വിഷയമാക്കുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ് ഇന്ത്യയിലും നിരവധി വിദേശ രാജ്യങ്ങളിലും ടിവി പ്രോഗ്രാമുകളിലൂടെയും ധ്യാന ശുശ്രൂഷകളിലൂടെയും ക്രിസ്തു വചനം പങ്കുവയ്ക്കുന്നു. ക്രിസ്തീയ ഗാനരചയിതാവായും അനേക പുസ്തകങ്ങളുടെ ഗ്രന്ഥ കര്‍ത്താവുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാര്‍ക്കോസ് ചാലുപറമ്പില്‍ (വികാരി): 860 221 4211, ഫാ. തോമസ് ഏബ്രഹാം (അസി. വികാരി): 973 978 9058.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍