സൌത്ത് ഫ്ളോറിഡ നെഹ്റു ട്രോഫി വള്ളംകളി ഡിസംബര്‍ ആറിന്
Wednesday, November 19, 2014 6:05 AM IST
മയാമി: ജന്മനാടിന്റെ ഓര്‍മ്മകള്‍ അമേരിക്കന്‍ മലയാളിയുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്ന വള്ളംകളി മത്സരം കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആറാംതീയതി ശനിയാഴ്ച ഹോളിവുഡ് സിറ്റിയിലെ റി.വൈ പാര്‍ക്കിലെ വിശാലമായ തടാകത്തില്‍ നടക്കും.

കേരള സംസ്കാരത്തിന്റെ പ്രതീകവും, മലയാളി മനസ്സുകളെ എന്നും പുളകമണിയിക്കുന്ന ആദ്യന്തം ആവേശകരമായ ഈ ജലമേള ഒമ്പതാമത് തവണയാണ് കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ സൌത്ത് ഫ്ളോറിഡ നെഹ്റുട്രോഫി എന്ന പേരില്‍ സംഘടിപ്പിക്കുന്നത്.

റി.വൈ പാര്‍ക്കിലെ (3300 ച ജമൃസ ഞീമറ, ഒീഹഹ്യീീംറ, എഘ 33021) 58 ഏക്കര്‍ വിസ്താരമുള്ള തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ഈവര്‍ഷം കേരള സമാജത്തോടൊപ്പം വള്ളംകളി മത്സരത്തില്‍ കേരള ബോട്ട് ക്ളബ് ആന്‍ഡ് ആര്‍ട്സ് ക്ളബും സംയുക്തമായി ചേര്‍ന്നാണ് മത്സരങ്ങള്‍ നടത്തുന്നതെന്ന് കേരള സമാജം പ്രസിഡന്റ് ജോയി കുറ്റ്യാനി അറിയിച്ചു.

ഒമ്പതാമത് സൌത്ത് ഫ്ളോറിഡ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് ചില്ലീസ് റെസ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് കൊല്ലം പാര്‍ലമെന്റ് മെമ്പര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ബേബി നടയിലില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, കേരള സമാജം വൈസ് പ്രസിഡന്റ് ബാബു കല്ലിടുക്കില്‍, ഡോ. തോമസ് പനവേലില്‍, ബോട്ട് ക്ളബ് പ്രസിഡന്റ് സേവി മാത്യു, കുഞ്ഞമ്മ കോശി, ഷിബൂ ജോസഫ്, സജി സക്കറിയാസ് എന്നിവര്‍ നേതൃത്വം കൊടുത്തു.

പുതുമ നിറഞ്ഞ ഈ മത്സരത്തില്‍ പങ്കുചേരുവാന്‍ ഫ്ളോറിഡ സംസ്ഥാനത്തെ നിരവധി മലയാളി സംഘടനകളും, ടീമുകളും രജിസ്റര്‍ ചെയ്തുകഴിഞ്ഞു. ജോയി ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം