ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത് ഉത്സവം നവംബര്‍ 23 മുതല്‍
Friday, November 21, 2014 8:18 AM IST
ഡാളസ്: വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും സമന്വയിപ്പിച്ചു അതില്‍ നിന്നു കടഞ്ഞെടുത്തതും വേദ സാഹിത്യമെന്ന വടവൃക്ഷത്തിന്റെ ആദ്യഫലവുമായി അറിയപ്പെടുന്ന ശ്രീമദ് ഭാഗവതം മഹോത്സവാഘോഷങ്ങള്‍ നവംബര്‍ 23 മുതല്‍ 29 വരെ ഡാളസില്‍ സംഘടിപ്പിക്കുന്നു.

ഗ്ളോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡിവിനിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഹോത്സവത്തിന് ഫാര്‍മേഴ്സ് ബ്രാഞ്ച് വാല്‍വുഡ് പാര്‍ക്ക് വേയിലുളള ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ അമ്പലത്തിലാണ് അരങ്ങൊരുങ്ങുന്നത്. ഭാഗവതം മൂല പരായണം, കള്‍ച്ചറല്‍ ഫെസ്റിവല്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികളോടെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 830 446 3325

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍