നോഹ കൊച്ചുമ്മന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Wednesday, November 26, 2014 6:35 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ ഐലന്റില്‍ താമസക്കാരായ ജൂബിന്‍ കൊച്ചുമ്മന്റെയും എല്‍നോ കൊച്ചുമ്മന്റെയും പുത്രനും, കൊച്ചുമ്മന്‍ കാമ്പിയിലിന്റെയും, ലീലാമ്മ കൊച്ചുമ്മന്റെയും പൌത്രനുമായ നോഹ കൊച്ചുമ്മന്‍ (നാലര വയസ്) തിങ്കളാഴ്ച നിര്യാതനായി.

നവംബര്‍ 27 വ്യാഴാഴ്ച രണ്ടു മണി മുതല്‍ ഒന്‍പതു മണി വരെ (29)സ്റാറ്റന്‍ ഐലന്റ് മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും, വെള്ളിയാഴ്ച രാവിലെ സ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ പ്രത്യേക ശുശ്രൂഷകള്‍ക്കുശേഷം വിക്ടറി ബൊളിവാഡിലെ ഫെയര്‍വ്യു സെമിത്തേരിയില്‍ രാവിലെ പത്തര മണിക്ക് (10:30) സംസ്കാരവും ക്രമീകരിച്ചിരിക്കുന്നു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ