ജോര്‍ജ് ഏബ്രഹാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാഗിന്റെ തലപ്പത്തേക്ക്
Wednesday, November 26, 2014 7:36 AM IST
ഹൂസ്റണ്‍: നാലു പതിറ്റാണ്േടാളം നീണ്ട എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഹുസ്റണ്‍ മലയാളികളുടെ 'കേരള ഹൌസ്' എന്ന സ്വപ്നം യഥാര്‍ഥമാക്കി, നാലു പതിറ്റാണ്േടാളമായി രാഷ്ട്രീയ,സാംസ്കാരിക,സാമൂഹ്യ മേഖലകളിലെ സജീവസാന്നിധ്യമായ ജോര്‍ജ് ഏബ്രഹാം മാഗിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക്.

രാഷ്ട്രീയ ഭേദമേന്യ എല്ലാ വിഭാഗം ജനങ്ങളുമായുള്ള അടുത്ത ബന്ധമാണ് ജോര്‍ജ് ഏബ്രഹാമിന്റെ കരുത്ത്. അതിശക്തമായ ഒരു ടീമിനെയും ജോര്‍ജ് ഏബ്രഹാം അവതരിപ്പിക്കുന്നു. മുന്‍ പ്രസിഡന്റ് ജോസ് ജോണ്‍, ഫിലിപ്പ് ഫിലിപ്പോസ്, മാത്യു പന്നപ്പാറ, രാജേഷ് വര്‍ഗീസ്, റോയ് ആന്റണി, സുനില്‍ ഏബ്രഹാം, മോന്‍സി മാത്യു, റെനി കവലയില്‍ എന്നിവര്‍ ജോര്‍ജ് ഏബ്രഹാമിന് ശക്തിപകരാനായി മുന്‍നിരയിലുണ്ട്. ഏറെ പ്രതിസന്ധി നേരിടുന്ന മലയാളി സമൂഹത്തിന് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനും സമൂലമായ മാറ്റങ്ങള്‍ക്ക് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാ ഹൂസ്റണ്‍ മലയാളികളുടെയും സഹായം ജോര്‍ജ് ഏബ്രഹാം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: റെനി കവലയില്‍