എസ്ബി അലുംമ്നി അവാര്‍ഡ് നൈറ്റും, ക്രിസ്മസ്- പതുവത്സരാഘോഷവും ജനുവരി 17-ന്
Saturday, January 10, 2015 5:03 AM IST
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡ് വിതരണവും, ക്രിസ്മസ് - പുതുവത്സരാഘോഷവും ജനുവരി 17-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് മൌണ്ട് പ്രോസ്പക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ (ഇീൌിൃ്യ കിി മറി ടൌശ, 2200, ട. ഋഹാവൌൃ ഞീമറ, ങ. ജൃീുലര, കഘ 60056) വെച്ച് നടക്കും.

സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് ഷിക്കാഗോയിലെ അറിയപ്പെടുന്ന ബഹുമുഖ പ്രതിഭയും ഫാമിലി മെഡിക്കല്‍ പ്രാക്ടീഷണറുമായ ഡോ. റോയി പി. തോമസ് ആണ്.

സമ്മേളനമധ്യേ എസ്.ബി അലുംമ്നി ഷിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡിന്റെ ഈവര്‍ഷത്തെ വിജയികളെ പ്രഖ്യാപിക്കുന്നതും സമ്മാനം നല്‍കുന്നതുമാണ്.

വിജയികള്‍ക്ക് മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സംഘടനയുടെ രക്ഷാധികാരിയായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൌരോഹിത്യ ജൂബിലി സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തപത്രവുമടങ്ങിയ അവാര്‍ഡും സമ്മാനമായി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ മാടപ്പാട്ട് (630 453 0491), ഷാജി കൈലാത്ത്, ഷീബാ ഫ്രാന്‍സീസ് (847 924 1632), റെറ്റി കൊല്ലാപുരം (847 708 3061). പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം