റവ.ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് ഫാമിലി കോണ്‍ഫറന്‍സ് മുഖ്യപ്രാസംഗികന്‍
Wednesday, January 14, 2015 3:05 AM IST
ഡാളസ്: സൌത്ത് വെസ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രാസംഗീകനായി ഡാളസില്‍ എത്തുന്നത് റവ.ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ്.

ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ചാണ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് നടക്കുന്നത്.

ഓര്‍ത്തഡോക്സ് സഭയിലെ മികച്ച വാഗ്മികൂടിയായ അച്ചന്‍ കോട്ടയം ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എം.ജി.ഒ.സി.എസ്.എം ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം