ഇന്ത്യന്‍ വംശജന്‍ ഫ്രാങ്ക് ഇസ്ലാമിന് മാര്‍ട്ടിന്‍ ലൂതര്‍കിംഗ് അവാര്‍ഡ്
Wednesday, January 21, 2015 6:07 AM IST
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജന്‍ ഫ്രാങ്ക് ഇസ്ലാമിനെ 2014 മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അവാര്‍ഡ് നല്‍കി ആദരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ വിലയേറിയ സംഭാവനകള്‍ മാനിച്ചാണ് ഫ്രാങ്ക് ഇസ്ലാമിനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്.

ജനുവരി 18 ന് (ഞായര്‍) നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ മെമ്മോറിയല്‍ ഫൌണ്േടഷന്‍ പ്രസിഡന്റ് ഹാരി ജോണ്‍സനില്‍ നിന്നും ഫ്രാങ്ക് ഇസ്ലാം അവാര്‍ഡ് ഏറ്റുവാങ്ങി.

15-ാം വയസില്‍ അമേരിക്കയില്‍ എത്തിയ ഫ്രാങ്ക് ഇസ്ലാം ഉത്തര്‍ പ്രദേശിലെ അസംഗഡ് സ്വദേശിയാണ്. കര്‍ഷകരായ മാതാപിതാക്കള്‍ക്ക് ജനിച്ച ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയശേഷമാണ് അമേരിക്കയിലെത്തിയത്. ആത്മാര്‍ഥതയും കഠിനാധ്വാനവും കൊണ്ട് വന്‍ വ്യവസായ ശൃംഖല പടുത്തുയര്‍ത്തി.

1954 ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും മഹാത്മാഗാന്ധിയുടെ അക്രമരാഹിത്യ സമരമുറകളില്‍ ആകൃഷ്ടനാകുകയും ചെയ്ത മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സിവില്‍ റൈറ്റ്സ് മൂവ്മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് വ്യവസായ രംഗം ഫ്രാങ്ക് ഉപേക്ഷിച്ചിരുന്നു.

കെന്നഡി സെന്റര്‍ ഫോര്‍ ഫെര്‍ഫോമിംഗ് ആര്‍ട്്സ്, യുണൈറ്റഡ് സ്റേറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പീഡ് തുടങ്ങിയ സംഘടനകളില്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ എന്ന നിലയില്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തതിലും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, മഹാത്മാ ഗാന്ധി തുടങ്ങിയ മഹാന്മാരുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗഭാക്കാക്കുവാന്‍ കഴിഞ്ഞതിലും അഭിമാനിക്കുന്നതായി ഫ്രാങ്ക് ഇസ്ലാം പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍