അമേരിക്കന്‍ മലയാളികള്‍ക്കായി കേരളത്തില്‍ നാടകം ഒരുങ്ങുന്നു
Thursday, January 22, 2015 4:12 AM IST
തൃശൂര്‍: അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള ബൈബിള്‍ നാടകം ഒരുങ്ങുന്നു. കേരളത്തിലെ സാംസ്ക്കാരിക നഗരമായ തൃശ്ശൂരില്‍ ജനുവരി 13-ന് ചൊവ്വാഴ്ച്ച പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാളില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നാടക ക്യാമ്പിന് തിരി തെളിയിച്ചു. ഇതോടപ്പം മലയാളി മനസ്സുകളുടെ ലാളന ഏറ്റുവാങ്ങിയ പ്രിയ ഗായിക ശ്രേയ നയിക്കുന്ന ക്രിസ്ത്യന്‍ ഗാനമേള പ്രോഗ്രാമിന് ചന്തം ചാര്‍ത്തുന്നു. മുവായിരത്തോളഠ അഭിനേതാക്കളെ അണിനിരത്തി മൊറോക്കാസ എന്ന ലോക ശ്രദ്ധ ആകര്‍ഷിച്ച നാടകത്തിന്റെ സഠവിധായകന്‍ ജിന്റോ തെക്കിനിയത്താണ് 'ബ്ളാക്ക് വൈ'ന്റെ സൂത്രധാരന്‍. സിനിമ അഭിനയേതാക്കളായ അന്‍സില്‍, റഹ്മാന്‍, ലിഷോയ്, ശ്രീക്കുമാര്‍, നിഷ സാരംക്, ജീഷ്മ, ജയന്‍ അവണൂര്‍ മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നു.

നാടകരചന- ഫാ.ജോയ് മൂക്കന്‍, സംഭാഷണം- ബെസ്റിന്‍ കാക്കശേരി, ഒരു വേദിയെ അഞ്ച് വേദികളായി തിരിച്ചാണ് നാടകത്തിന്റെ അവതരണം.നടക്കുക. സിനിമാ സ്ക്രിനും അള്‍ട്രാവയലറ്റ് ലൈറ്റുകളും ,മാജിക് ലൈറ്റുകളും നാടകത്തിന് ആകര്‍ഷകമാക്കുന്നു.നാടകത്തിലെ ന്യത്തവും സംഗീതവും യുദ്ധവുമെല്ലാം പ്രക്ഷകരെ 2000 വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് കൊണ്ടു പോകും. സംഗീതത്തിന് ഭംഗി ചാര്‍ത്തുവാന്‍ ഐഡിയാ സ്റാര്‍ സിംഗര്‍ വിജയി ആന്‍മേരിയും ,അനില്‍ കുമാര്‍ ,കെ.ആര്‍ ശ്രീജിത്ത് ,സാജന്‍ ,ജോസ് പപ്പയ്യന്‍, കലേഷ് കുമാര്‍, ജഗന്‍, കിരണ്‍ ,എന്നിവരും നാടകത്തിന്റെ പ്രധാന ഭാഗങ്ങളില്‍ മാത്യൂസ് പാവറട്ടി, ആല്‍ബര്‍ട്ട്, റെനില്‍, അനൂപ്, ബോസ്കോ, ലിയോ, റിയാസ് എന്നിവരും വേഷമിടുന്നു.

കൈരളി കലാകേന്ദ്രയുടെ ബാനറില്‍ എബി എബ്രഹാം ബാബുവും, ഷാജി സുകുമാരനും ചേര്‍ന്ന് നിര്‍മിക്കുന്ന ബ്ളാക്ക് വൈന്‍ മെയ് ഒന്നിന് അമേരിക്കയില്‍ എത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗമഹമസലിറൃമ സമശൃമഹശ@ഴാമശഹ.രീാ എബി ഏബ്രഹാം ബാബു (518 878 1428), ഷാജു സുകുമാരന്‍ (914 536 4281).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം