ന്യൂജേഴ്സി: കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ വാലന്റൈന്‍സ് ഡേ, ഫാമിലി നൈറ്റ് എന്നിവയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോയ് പണിക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മലയാള സിനിമാ രംഗത്തെ ചില താരങ്ങള്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. ഏതാനും സീറ്റുകള്‍ മാത്രമേ ഇനിയും ബാക്കിയുള്ളൂ എന്നും എത്രയും പെട്ടന്ന് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കെണമെന്നു0 ട്രഷറര്‍ ജെയിംസ് ജോര്‍ജ് അറിയിച്ചു. ഫെബ്രുവരി 14 ന് സെന്റ് ഡെമിട്രിയൂസ് കമ്യൂണിറ്റി സെന്ററില്‍ ( 691 ഞീീല്െലഹ അ്ലിൌല, ഇമൃലൃേല, ചഖ 07008 ) വൈകുന്നേരം അഞ്ചിന് പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിക്കും.
ജയന് എം ജോസഫ്, ഹരികുമാര്‍ രാജന്, നന്ദിനി മേനോന്,ദീപ്തി നായര്‍ തുടങ്ങിയവര്‍ കോര്‍ഡിനേറ്റേഴ്സായും ജെസിക പുരക്കല്‍, ആഗി, റോഷി എന്നിവര്‍ എംസിമാരായും കാന്‍ജ് മുന്‍ പ്രസിഡന്റ് ജിബി തോമസ്, മാലിനി നായര്‍, സ്വപ്ന രാജേഷ്, സജി പോള്‍, ആനീ ജോര്‍ജ്, സോബിന്‍ ചാക്കോ, ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളില്‍ പ്രോഗ്രാമിന്റെ വിജയത്തിനായും പ്രവര്‍ത്തിക്കുന്നു.
ഗ്രാന്‍ഡ് ഇന്ത്യന്‍ റെസ്റോറന്റ് ഒരുക്കുന്ന സ്പെഷ്യല്‍ നോര്‍ത്ത് ഇന്ത്യന്‍ അമേരിക്കന്‍ ഫുഡ് ഫെസ്റ് പരിപാടിയെ രുചികരമാക്കുന്നു. പ്രവേശന പാസുകള്‍ക്ക് ദയവായി ംംം.സമിഷ.ീൃഴ സന്ദര്‍ശിക്കുക എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അനില്‍ പുത്തന്‍ചിറ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള