ന്യൂയോര്‍ക്ക് സെന്റ് സ്റീഫനില്‍ ജീസസ് യൂത്ത് നേതാക്കള്‍
Saturday, February 7, 2015 9:29 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍ ക്നാനായ കത്തോലിക്കാ ഇടവക ജീസസ് യൂത്ത് നേതാക്കളും ഷിക്കാഗോ രൂപത യൂത്ത് നേതാക്കളും സെമിനാര്‍ നടത്തി.

ഫ്രാങ്കോ തോമസ്, ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ സഭയില്‍ യുവജനങ്ങളുടെ വളര്‍ച്ചയും ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ യൂത്ത് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളും വിവരിച്ചു.

ജീസസ് യൂത്ത് പ്രവര്‍ത്തകയായ റോക്ലാന്‍ഡ് ക്നാനായ മിഷനിലെ അല്‍ബീന ബാബു പരിപ്പാള്ളില്‍ ക്നാനായ യൂത്ത് മിനിസ്ട്രിയുടെ ആവശ്യകതയെക്കുറിച്ച് ക്ളാസ് നയിച്ചു. കേരളത്തിലെ ക്നാനായ കുടിയേറ്റം ഒരു പ്രേക്ഷിത കുടിയേറ്റമാണെന്നും സുറിയാനി സഭയ്ക്കു നിരവധി സംഭവനകള്‍ ചെയ്ത സഭയാണു ക്നാനായക്കാരുടേതെന്ന് അനുസ്മരിച്ചു.

കേരളത്തില്‍ പ്രവര്‍ത്തിച്ചതുപോലെ നിരവധി സംഭാവനകളും പ്രവര്‍ത്തനങ്ങളും ക്നാനായ യുവജനങ്ങള്‍ ഷിക്കാഗോ രൂപതയില്‍ ചെയ്യുവാനുണ്െടന്നും ഓര്‍മിപ്പിച്ചു.

ഇടവകയിലെ യൂത്ത് മിനിസ്ട്രി പ്രവര്‍ത്തകരോടൊപ്പം ഇടവകയിലെ മുതിര്‍ന്നവരും സെമിനാറില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ