ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് ഹെല്‍ത്ത് സ്ക്രീനിംഗ് നടത്തുന്നു
Saturday, February 7, 2015 9:38 AM IST
ഇല്ലിനോയ്: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി ഫെബ്രുവരി 14ന് (ശനി) രാവിലെ 11 മുതല്‍ മൂന്നു വരെ മോര്‍ട്ടന്‍ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ ഹെല്‍ത്ത് സ്ക്രീനിംഗ് നടത്തും.

ബ്ളഡ് പ്രഷര്‍, ബ്ളഡ് ഷുഗര്‍, ബിഎംഐ എന്നിവ പരിശോധിക്കുന്നതിനുള്ള സൌകര്യമുണ്ടായിരിക്കും. ഇന്നത്തെ പ്രധാന മരണകാരണങ്ങളായ ഹൃദ്രോഗത്തിന്റെയും സ്ട്രോക്കിന്റെയും പ്രധാന രോഗലക്ഷണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. പ്രമേഹരോഗികള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ആരോഗ്യപരമായ ഭക്ഷണക്രമീകരണ രീതി എന്നിവയെക്കുറിച്ചു സംസാരിക്കുന്നതിനും പ്രഗല്ഭ വ്യക്തികള്‍ ലഭ്യമായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്: മേഴ്സി കുര്യാക്കോസ് (പ്രസിഡന്റ്) 773 865 2456, ജൂബി വള്ളിക്കളം (സെക്രട്ടറി) 312 685 5829.