ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ഈവര്‍ഷത്തെ ആക്ഷന്‍ പ്ളാന്‍ തയാറായി
Tuesday, February 10, 2015 6:33 AM IST
ഷിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കക്കാരുടെ തലപ്പള്ളിയായ ഷിക്കാഗോ സേക്രഡ്ഹാര്‍ട്ട് ഇടവകയില്‍ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍, 2015-ലെ ആദ്യത്തെ വാഷിക പൊതുയോഗം കൂടി.

പ്രാര്‍ഥനയോടുകൂടി തുടങ്ങിയ പൊതുയോഗത്തില്‍ അക്കൌണ്ടന്റ് സണ്ണി മുത്തോലം 2014-ലെ കണക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷങ്ങളിലേക്കുള്ള ആക്ഷന്‍ പ്ളാന്‍ എന്റര്‍ടെയ്ന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടി, ഡിആര്‍ഇ സാബു മുത്തോലം, സെന്റ് വിന്‍സെന്റ് ഡി പോള്‍ പ്രസിഡന്റ് മാത്യു ഇടിയാലില്‍, മെന്‍സ് & വിമെന്‍സ് മിനിസ്ട്രിക്കുവേണ്ടി ബീനാ ഇണ്ടിക്കുഴി, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റ്റോണി പുല്ലാപ്പള്ളി എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്നു വരും വര്‍ഷത്തിലേക്കുള്ള മറ്റു പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. സമാപനപ്രാര്‍ഥനയോടുകൂടി യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി