രാജ്യാന്തര വിമാനത്താവള ഹബ്: എ.സി. ജോര്‍ജ് നയിക്കുന്ന ചര്‍ച്ച ഫെബ്രുവരി 13ന്
Thursday, February 12, 2015 7:35 AM IST
ഹൂസ്റന്‍: രാജ്യാന്തര വിമാനത്താവള ഹബില്‍നിന്നു കേരളത്തെ ഒഴിവാക്കിയ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുന്ന നിവേദനത്തിനു പ്രവാസി മലയാളികളുടെ അഭിപ്രായമാരായുന്നതിനു ഫെബ്രുവരി 13ന് ടെലികോണ്‍ഫറന്‍സ് സംഘടിപ്പിക്കും.

പ്രവാസിമലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയ്ക്കു പ്രമുഖ ടെലി കോണ്‍ഫറന്‍സ് മോഡറേറ്ററും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ എ.സി. ജോര്‍ജ് (ഹൂസ്റ്റണ്‍) നേതൃത്വം നല്‍കും.

ഫെബ്രുവരി 13 വെളളിയാഴ്ച ന്യുയോര്‍ക്ക് സമയം എട്ടിനാണു കോണ്‍ഫറന്‍സ് ആരംഭിക്കുക. വിവിധ രാജ്യങ്ങളില്‍നിന്നുളള പ്രവാസിമലയാളികള്‍ക്കു ചര്‍ച്ചയില്‍ പങ്കെടുക്കാവുന്നതാണെന്നു പിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു. ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 605 562 3140 കോഡ് 994688

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍