ജി.കെ. പിള്ളയുടെ ഭാര്യയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Thursday, February 12, 2015 7:36 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനാ മുന്‍പ്രസിഡന്റും ട്രസ്റി ബോര്‍ഡ് മെമ്പറും ആയ ജി.കെ. പിള്ളയുടെ ഭാര്യ കനകവല്ലിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ജി.കെ. പിള്ളയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നിന്ന സഹധര്‍മണിയുടെ നിര്യാണത്തില്‍ ഫൊക്കാന അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരേതാത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി ഫൊക്കാന സമൂഹപ്രാര്‍ഥനയും നടത്തുന്നുണ്ട്.

ന്യൂയോര്‍ക്ക്: നിര്യാണത്തില്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തിലിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ ജി.കെ. പിള്ളയുടെ പത്നി കനകവല്ലിയുടെ ആകസ്മിക നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരേതയുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്തു. പ്രസിഡന്റ് ഇലക്ട് ഷാജിമോന്‍ വെട്ടം, സെക്രട്ടറി ജയപ്രകാശ് നായര്‍, ട്രഷറര്‍ മത്തായി പി ദാസ്, സി.എസ്.ഇ.എ. പ്രസിഡന്റ് തോമസ് നൈനാന്‍, ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാന്‍ കുര്യാക്കോസ് തര്യന്‍, വര്‍ഗീസ് ഉലഹന്നാന്‍, ഇന്നസന്റ് ഉലഹന്നാന്‍, അലക്സ് ഏബ്രഹാം, ജോണ്‍ ദേവസ്യ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.