വിദൂര കേരള സാംസ്കാരിക ജില്ലകള്‍ പ്രഖ്യാപിക്കണമെന്നു മുഖ്യമന്ത്രിക്കു നിവേദനം
Tuesday, February 17, 2015 10:04 AM IST
തിരുവനന്തപുരം: മറുനാടന്‍ മലയാളിസമൂഹങ്ങളെ വിദൂര കേരള സാംസ്കാരിക ജില്ലകളായി പ്രഖ്യാപിക്കണമെന്ന് ഓര്‍മ ഛഞങഅ (ഛ്ലൃലെമ ഞലൌൃിലറ ങമഹമ്യമഹലല ശി അാലൃശരമ/ ഛ്ലൃലെമ ഞലശെറലി ങമഹമ്യമഹലല അീരശമശീിേ) നിര്‍വാഹക പ്രതിനിധിസംഘം കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. റവന്യൂജില്ലകളോ വിദ്യാഭ്യാസജില്ലകളോ ജുഡീഷ്യല്‍ ജില്ലകളോ എന്നെല്ലാമുള്ള ചട്ടക്കൂടിനപ്പുറം മാറിയ ലോകക്രമത്തിന് അനുഗതമായി വിര്‍ ച്ച്വല്‍ ഡിസ്ട്രിക്ട് എന്നോ സോഷ്യല്‍ ഡിസ്ട്രിക്ട് എന്നോ കള്‍ച്ചറല്‍ ഡിസ്ട്രിക്ട് എന്നോ ഇത്തരം വിദൂര കേരള ജില്ലകളെ വിഭാവനം ചെയ്യണം. ധനമന്ത്രി കെ.എം. മാണി, സാംസ്കാരികമന്ത്രി കെ.സി. ജോസഫ് എന്നിവരെയും ഓര്‍മ ഭാരവാഹികള്‍ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ഓര്‍മ രക്ഷാധികാരിയുമായ എം.എം. ജേക്കബ് പ്രമേയ ത്തിന്റെ പ്രസക്തിയെ പിന്താങ്ങി. റോഷി അഗസ്റിന്‍ എംഎല്‍എയും ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയും പ്രമേയത്തെ അനുകൂലിച്ചു. ഓര്‍മ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം, ഡയറക്ടര്‍മാരായ ജോര്‍ജ് നടവയല്‍, ജോര്‍ജ് ഓലിക്കല്‍, ആലീസ് ജോസ്, ഡെലിഗേറ്റ് ഷാജി അഗസ്റിന്‍ രാമപുരം, കേരള ഹൌസിംഗ് ബോര്‍ഡ് ഡയറക്ടര്‍ സജി വാക്കത്തിനാല്‍ എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.

ഓര്‍മ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍, ട്രഷറാര്‍ അലക്സ് തോമസ് എന്നിവര്‍ പ്രമേയാവതരണ വേളയില്‍ ആശയങ്ങള്‍ വിശദീകരിച്ചു.

വിദേശത്തു താമസിക്കുന്ന ഭാരതീയര്‍ക്ക് ഇന്ത്യയില്‍ വോട്ടവകാശം അനുവദി ച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തില്‍ മറുനാടന്‍ മലയാളി സമൂഹങ്ങളെ വിദൂര ജില്ലകളായി (ഢശൃൌമഹ ഉശമിെേ ഉശൃശര/ ടീരശമഹ ഉശൃശര/ ഈഹൌൃമഹ ഉശൃശര) പ്രഖ്യാപിക്കുന്നതു യുക്തിസഹവും നീതിപൂര്‍വകവുമാണ്. കേരളീയര്‍ 'ലോക മലയാളികള്‍' എന്ന നിലയിലേക്കു വളര്‍ന്ന 'സൈബര്‍ യുഗത്തില്‍' അതനുസരിച്ചുള്ള പൊളിറ്റിക്കല്‍ സയന്‍സ് (രാഷ്ട്രമീമാംസ) രൂപപ്പെടുത്തേണ്ടതുണ്ട്. മറുനാടന്‍ മലയാളികളാണ് ഇന്ന് കേരളത്തെ ബലപ്പെടുത്തുന്ന നിര്‍ണായക പങ്കാളികള്‍. അവരുടെ കഠിനാധ്വാനത്തിന്റെ സദ്ഫലങ്ങളെ, പങ്കാളിത്ത സംരംഭക മനസോടെ പ്രയോജനപ്പെടുത്തുന്നതിനും മറു നാടന്‍ മലയാളികള്‍ക്ക് ആത്മാഭിമാനത്തോടെ കേരള നിര്‍മിതിയില്‍ സജീവ പങ്കാളികളാകുന്നതിനു കാര്യക്ഷമായ അവസരമൊരുക്കുന്നതിനും വിര്‍ച്വല്‍ ജില്ലാ പ്രഖ്യാപനത്തിലൂടെ സാധ്യമാകും.

വിവിധ വിദേശ രാജ്യങ്ങളില്‍ താമസിച്ച് കേരളത്തിലേക്കു പണമോ മസ്തിഷ്ക വിഭവങ്ങളോ ഒഴുക്കുന്ന മലയാളിസമൂഹങ്ങളെ കേരളത്തിലെ 'വിദൂര ജില്ല' കളായി പ്രഖ്യാപിച്ച് കേരളത്തിലെ നയതീരുമാനങ്ങളിലും സാമൂഹിക ക്രമപാല നത്തിലും വിദ്യാഭ്യാസ-ആരോഗ്യപാലന കാര്യങ്ങളിലും പങ്കാളിത്തം നല്‍കണം. നിയമസഭയിലും തദ്ദേശഭരണത്തിലും കമ്മീഷനുകളിലും കോര്‍ പറേഷനുകളിലും അക്കാഡമികളിലും കൌണ്‍സിലുകളിലും സിന്‍ഡിക്കേറ്റുകളിലും കമ്മിറ്റികളിലും പ്രാതിനിധ്യം നല്‍കണം.

കേരളത്തിലെ പത്രങ്ങളും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും നിലവിലുള്ള 14 ജില്ല കള്‍ക്കും പേജുകള്‍ നീക്കി വച്ചിരിക്കുന്നതുപോലെ, ഈ വിദൂര ജില്ലകള്‍ക്കും പേജുകള്‍ നീക്കിവയ്ക്കണം.

അമേരിക്കയിലെ അംബ്രല്ലാസംഘടനകള്‍ക്കും വിവിധ സാമൂഹികസംഘടന കള്‍ക്കും കേരള ഭരണകൂടം കൂടുതല്‍ പ്രസക്തമായ അംഗീകാരം നല്‍കണം. കേരളത്തിന്റെ അംബാസിഡര്‍മാരാണു വിദേശ മലയാളികള്‍ എന്ന 'മധുരമൊഴി' കൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിപ്പിച്ചു കൂടാ. 'ബ്രയിന്‍ ഡ്രയിന്‍' ഫലത്തില്‍ 'ബ്രയിന്‍ ഗെയ്ന്‍' ആണെന്നു ലോക മലയാളികള്‍ തെളിയിച്ചിരിക്കുന്നു.

വിദേശവാസ മലയാളികളുടെ ജന്മഭാഷയോടുള്ള സ്നേഹവും ആദരവും സജീവമാക്കിത്തുടരുന്നതിന് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കേരളത്തിലെ സര്‍വകലാശാലകളുടെ വിശിഷ്യാ കേരള കലാമണ്ഡലത്തിന്റെയും മലയാള സര്‍വകലാശാലയുടെയും വിദൂര വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ആരംഭിക്കണം.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, നോര്‍ത്ത് കരോലീന, ഫ്ളോറിഡ, പെന്‍സില്‍വേനിയ, കാലിഫോര്‍ണിയ, ടെക്സസ് എന്നിവിടങ്ങളില്‍ ഓര്‍മ ചാപ്റ്ററുകള്‍ പ്രവര്‍ ത്തിക്കുന്നുണ്ട്. മുന്‍ മേഖാലയ ഗവര്‍ണര്‍ എം.എം. ജേക്കബും പ്രശസ്ത സാംസ്കാരിക ശബ്ദമായ ഡോ. എം.വി. പിള്ളയുമാണു രക്ഷാധികാരികള്‍.