പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് ചാപ്ളെയിന്‍ പ്രവര്‍ത്തകയോഗം ഫെബ്രുവരി 22 ന്
Saturday, February 21, 2015 10:12 AM IST
ഡാളസ് : പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തകയോഗം ഫെബ്രുവരി 22ന് (ഞായര്‍) നടക്കും. വൈകുന്നേരം 5.30ന് ഗാര്‍ലന്റ് കാബിന്‍ഗ്ളെന്‍ ഡ്രൈവിലുള്ള കിയാ കോണ്‍ഫ്രന്‍സ് ഹാളിലാണ് പ്രവര്‍ത്തയോഗം.

ഓഗസ്റ് ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ചും പുതിയവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: തോമസ് രാജന്‍ 214 287 3135. സിജു ജോര്‍ജ് 214 282 7458.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍