സിമി ജോസഫിന്റെ സംസ്കാരം 21 ന്; കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും
Monday, March 16, 2015 7:36 AM IST
ന്യൂയോര്‍ക്ക്: ഗായകന്‍ ജോസഫ് പാപ്പന്റെ (റെജി-എയ്ഞ്ചല്‍ മെലഡീസ്) ഭാര്യ മാര്‍ച്ച് 12ന് നിര്യാതയായ സിമി ജോസഫിന്റെ സംസ്കാരം ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മാര്‍ച്ച് 21 ന് (ശനി) രാവിലെ പത്തിന് പന്തളം ആറ്റുവാ സെന്റ് ബര്‍സോമ്മോ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.

15 ന് (ഞായര്‍) നാലു മുതല്‍ എട്ടു വരെ ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ നടന്ന വേക്ക് സര്‍വീസില്‍, നിരവധി വൈദീകരടക്കം സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ട ഒട്ടേറെപേര്‍ പങ്കെടുത്തു. സഖറിയ മാര്‍ നിക്കോളോവോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ പ്രാര്‍ഥനകള്‍ നയിച്ചു.

സംസ്കാരകര്‍മങ്ങളുടെ ലൈവ് ടെലികാസ്റ്റ് രവമിിലഹ4്ഹശ്ല.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍