ജസ്റീസ് ഫോര്‍ പ്രവീണ്‍- ടിക്കറ്റ് വിതരണോദ്ഘാടനം മാര്‍ച്ച് 26-ന്
Wednesday, March 25, 2015 4:42 AM IST
ഷിക്കാഗോ: സതേണ്‍ ഇല്ലിനോയി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഭാരിച്ച ചെലവുകള്‍ക്കായി ഷിക്കാഗോയിലെ മലയാളി സമൂഹം ഒന്നടങ്കം മുന്‍കൈയെടുത്ത് നടത്തുന്ന ഹാസ്യകലാപരിപാടിയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 26നു (വ്യാഴാഴ്ച) വൈകുന്നേരം 6.30നു പ്രവീണ്‍ വര്‍ഗീസിന്റെ മാതാപിതാക്കളുടെ ഭവനത്തില്‍ (8247 ങലിമൃറ അ്ല, ങീൃീി ഴ്ൃീീല) നടത്തപ്പെടുന്നതാണ്.

ജൂലൈ പത്താം തീയതി രാത്രി ഏഴിനു നൈല്‍സ് വെസ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുന്നത്. മലയാള സിനിമാ നടന്മാര്‍, പിന്നണി ഗായകര്‍, മിമിക്രി ആര്‍ട്ടിസ്റുകള്‍ തുടങ്ങി പതിനാറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന ഈ പരിപാടി കാണികള്‍ക്ക് ഒരു നവ്യാനുഭൂതിയായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. പരിപാടികളുടെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു.

ഗ്രേസി വാച്ചാച്ചിറ കണ്‍വീനറായും, സിറിയക് കൂവക്കാട്ടില്‍ കോര്‍ഡിനേറ്ററായും, രാജു വര്‍ഗീസ് കോ-കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.

ആയിരം ഡോളറോ അതില്‍ അധികമോ നല്‍കുന്നവര്‍ ഗ്രാന്റ് സ്പോണ്‍സര്‍മാരും, 500 ഡോളര്‍ നല്‍കുന്നവര്‍ സ്പോണ്‍സര്‍മാരും ആയിരിക്കും. ഇവര്‍ക്കായി വിവിധ പാക്കേജുകളും കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം