ഹാമില്‍ട്ടന്‍ സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി പെസഹാ നമസ്കാരവും വിശുദ്ധ കുര്‍ബാനയും
Friday, March 27, 2015 4:17 AM IST
ഹാമില്‍ട്ടന്‍: സെന്റ് ജോണ്‍സ് ഇടവകയുടെ ഈ വര്‍ഷത്തെ പെസഹാ നമസ്കാരവും വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ ഒന്നിനു വൈകുന്നേരം 7.30നു 63 സ്റ്റോണ്‍ ചര്‍ച്ച് റോഡ് വെസ്റിലെ ഹാമില്‍ട്ടന്‍ അസീറിയന്‍ കാത്താലിക് ചര്‍ച്ച് ഓഫ് ദി ഈസ്റ് പളളിയില്‍ ഫാ. അനൂപ് തോമസി(സഹവികാരി)ന്റെ നേതൃത്വത്തില്‍ നടത്തുന്നതാണ്.

എല്ലാ വിശ്വാസികളും ഭക്ത്യാദരപൂര്‍വ്വം ഇതില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടതല്‍ വിവരങ്ങള്‍ക്ക്: ജെറി. കെ. ജോര്‍ജ് (ഇടവക സെക്രട്ടറി) 905 388 6353.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം