ലാന ദേശീയ സമ്മേളനം: സാഹിത്യകൃതികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31
Friday, March 27, 2015 7:12 AM IST
ഡാളസ്: ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ ഡാളസില്‍ നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) പത്താമതു ദേശീയ സമ്മേളനത്തോടനുബന്ധിച്ചു ആദ്യമായി അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാരുടെ കൃതികള്‍ സമാഹരിച്ചു പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, ജനറല്‍ സെക്രട്ടറി ജോസ് ഓച്ചിലില്‍, ട്രഷറര്‍ ജെ. മാത്യൂസ് എന്നിവര്‍ പറഞ്ഞു.

സാഹിത്യകൃതികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിലേക്ക് എഴുത്തുക്കാരുടെ ചെറുകഥ, കവിത, ലേഖനം തുടങ്ങിയവ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31ന് അവസാനിക്കും.

സാഹിത്യ സൃഷ്ടികള്‍ അയയ്ക്കാന്‍ ഇനിയും താല്പര്യമുള്ളവര്‍ എത്രയും വേഗം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനനി പത്രാധിപര്‍ ജെ. മാത്യൂസിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡാണു പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജന്‍ ആനിത്തോട്ടം 847 322 1181, ജോസ് ഓച്ചാലില്‍ 469 363 5642, ജെ. മാത്യൂസ് 914 693 6337.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍