ഹൂസ്റനില്‍ നടന്ന സ്വാതി സംഗീത സദസ് ശ്രദ്ധേയമായി
Wednesday, April 1, 2015 4:31 AM IST
ഹൂസ്റണ്‍: സാരംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ, ഒരു ദിനം മുഴുവന്‍ നീണ്ട സംഗീത കച്ചേരി 'സ്വാതി സംഗീത സദസ്' ശ്രദ്ധേയമായി. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍നിന്നു ശാസ്ത്രീയ സംഗീത രംഗത്ത് ശ്രദ്ധേയരായ കലാകാരന്മാര്‍ പങ്കെടുത്തു. പ്രശസ്ത സിനിമാ താരം ദിവ്യാ ഉണ്ണിയുടെ നൃത്ത ചുവടുകള്‍ ചടങ്ങിനു മാറ്റു കൂട്ടി.

അരുണ്‍ കുമാര്‍, ഹരി നായര്‍, മായ അയ്യര്‍, ശ്രീദേവി ജോയ്സുല, ശില്പ സദഗോപന്‍, പ്രേമ ഭട്ട്, ഉമ രംഗനാഥന്‍, കൃതി, ശുഭ തുടങ്ങിയവര്‍ ആസ്വാദക ഹൃദയങ്ങളില്‍ ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യ വഴികളിലെ വര്‍ണക്കാഴ്ചകള്‍ വരച്ചിട്ടു. അകമ്പടിയേകി വയലിനില്‍ മഹേഷ് അയ്യര്‍, മായ അയ്യര്‍, ശുഭ നരസിംഹന്‍, മഞ്ജുള, ദീപ രാമചന്ദ്രന്‍, ആനന്ദ നടയോഗി എന്നിവരും മൃദംഗത്തില്‍ കരുണ്‍ ,ശിവ ,ചരണ്‍ തുടങ്ങിയവരും മികവു തെളിയിച്ചു.ശ്രീ ചിറ്റൂര്‍ രാമചന്ദ്രന്‍, ഗണേഷ് എന്നിവര്‍ ആസ്വാദകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം