ദേവി വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതി അറസ്റില്‍
Thursday, April 2, 2015 4:47 AM IST
ന്യൂയോര്‍ക്ക്: 40,000 ഡോളര്‍ വിലമതിക്കുന്ന ദേവി വിഗ്രഹം മോഷ്ടിക്കുവാന്‍ ശ്രമിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടിയതായി പോലീസ്.

ഈസ്റ് വില്ലേജിലെ ഫര്‍ണിച്ചര്‍ സ്റോറില്‍നിന്നു പിച്ചളയില്‍ തീര്‍ത്ത സ്വര്‍ണം പൂശിയ ദേവീവിഗ്രഹം കടത്തിക്കൊണ്ടുപോകുന്നത് ഒരു കസ്റമറുടെ ശ്രദ്ധയില്‍ പെട്ടു. ഉടനെ വിവരം കടയിലെ ജോലിക്കാരെ അറിയിച്ചതിനെത്തുടര്‍ന്ന് കടയുടെ മാനേജര്‍ വിഗ്രഹവുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ പിന്തുടര്‍ന്നു പിടികൂടി പോലീസിനെ എല്‍പ്പിക്കുകയായിരുന്നു.

ആറടി എട്ടിഞ്ച് ഉയരമുള്ള പ്രതി ഇതിനു മുമ്പും നിരവധി കേസുകളില്‍ പ്രതിയാണ്. പോലീസ് പിടികൂടിയ പ്രതി മോഷ്ടിച്ച വിഗ്രഹം മാനേജരെ തിരിച്ചേല്‍പ്പിച്ചു.

പ്രതിക്ക് ഒരു ലക്ഷം ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്െടങ്കിലും ഒരു ദിവസം ജയിലില്‍ കഴിയേണ്ടിവന്നു.

വിഗ്രഹത്തിന്റെ മൂല്യമോ, പ്രാധാന്യമോ കണക്കാക്കാതെ കിട്ടിയ വിലയ്ക്കു വില്‍ക്കുക എന്നതാണ് ഇത്തരം മോഷ്ടാക്കളുടെ രീതി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍