89-ാമത് സാഹിത്യ സല്ലാപത്തില്‍ 'ഹൈക്കൂ കവിതകള്‍' ചര്‍ച്ച ഏപ്രില്‍ നാലിന്
Saturday, April 4, 2015 8:39 AM IST
ഡാളസ്: ഏപ്രില്‍ നാലിന് (ശനി) സംഘടിപ്പിക്കുന്ന എണ്‍പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'നവീന കവിതകള്‍' എന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം.

പ്രമുഖ കവിയും അമേരിക്കന്‍ മലയാളിയുമായ ചെറിയാന്‍ കെ. ചെറിയാന്റെ 'ഹൈക്കൂ' കവിതകളെ മുന്‍നിര്‍ത്തിയായിരിക്കും പ്രബന്ധം. പ്രസിദ്ധ നിരൂപകനും മലയാള ഭാഷാധ്യാപകനുമായ എം. തോമസ് മാത്യു ആയിരിക്കും പ്രബന്ധം അവതരിപ്പിക്കുക. ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള ഏവരേയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് ഏഴിന് (ശനി) സംഘടിപ്പിച്ച എണ്‍പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'മലയാളി സംഘടനകള്‍' എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടന്നു. അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ മോന്‍സി കൊടുമണ്‍ പ്രബന്ധം അവതരിച്ചു. സരസവും വിജ്ഞാനപ്രദവുമായിരുന്നു പ്രബന്ധം. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങളേക്കാള്‍ വ്യക്തി താത്പര്യങ്ങള്‍ അമേരിക്കന്‍ മലയാളി സംഘടനകളില്‍ വര്‍ധിച്ചു വരുന്നതായി അദ്ദേഹം പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. സംഘടനകളുടെ ബാഹുല്യം അസഹ്യമാണെന്നും അതിനാല്‍ അമേരിക്കയിലുള്ള എല്ലാ മലയാളി സംഘടനകളും പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ചിലര്‍ വാദിച്ചു. മലയാളി സംഘടനകള്‍ സമൂഹത്തിനു ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചും ചിലര്‍ സംസാരിച്ചു.

കേരള നിയമസഭാ സ്പീക്കര്‍ ആയിരുന്ന ജി. കാര്‍ത്തികേയന്‍, കാനഡയിലെ മലയാളി അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ബോബി സേവ്യര്‍, ന്യൂയോര്‍ക്ക് സര്‍ഗവേദി കണ്‍വീനര്‍ മനോഹര്‍ തോമസിന്റെ സഹോദരി, ഡിട്രോയിറ്റില്‍ നിന്ന് കേരളത്തിലേയ്ക്ക് അവധിക്കു പോയി മാവേലിക്കരയില്‍ വച്ച് നിര്യാതനായ ഡോ. നൈനാന്‍ സി. ജേക്കബ് എന്നിവരുടെ വിയോഗത്തില്‍ കൂട്ടായ്മക്കുള്ള അനുശോചന സൂചകമായി ഒരു മിനിറ്റ് മൌനം ആചരിച്ചു.

ഫോമ ചെയര്‍മാന്‍ ആനന്ദന്‍ നിരവേല്‍, ടോം ഏബ്രഹാം, മാത്യു മൂലേച്ചേരില്‍, പ്രഫ. എം.ടി. ആന്റണി, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, രാജു തോമസ്, മൈക്ക് മത്തായി, ജെയിംസ് കുരീക്കാട്ടില്‍, യു.എ. നസീര്‍, സുനില്‍ മാത്യു വല്ലാത്തറ, അലക്സ് കോശി വിളനിലം, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, വാര്യപുരം പൊന്നച്ചന്‍, സിറിയക് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്, വര്‍ഗീസ് ഏബ്രഹാം സരസോട്ട, പി.വി. ചെറിയാന്‍, എന്‍.എം. മാത്യു, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 18572320476 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8133893395, ഖീശി ൌ ീി എമരലയീീസ വു://ംംം.ളമരലയീീസ.രീാ/ഴൃീൌു/142270399269590/

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍