കാനഡയില്‍ ക്നാനായ ക്ളബിനു തുടക്കമായി
Monday, April 6, 2015 7:48 AM IST
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ക്നാനായ ക്ളബ്ബിനു തിരി തെളിഞ്ഞു.

ക്ളബ്ബിന്റെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളായി ഷിബു കിഴക്കേകുറ്റ് (പ്രസിഡന്റ്), അജീഷ് പടുക്കാചിയില്‍ (വൈസ്പ്രസിഡന്റ്), അനീഷ് മാക്കീല്‍, ബോബിന്‍ തോമസ്, ദീപു മലയില്‍ (സെക്രട്ടറിമാര്‍), ഷെല്ലി ജോയ് (ജോ. സെക്രട്ടറി), സാം കാരിക്കൊമ്പില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ക്നാനായമക്കളുടെ മാനസികോല്ലാസത്തിനും കലാകായിക ഉന്നമനത്തിനും സര്‍വോപരി പുതുതലമുറയുടെ കൂട്ടായ്മയും ലക്ഷ്യം വച്ചുള്ളതാണു ക്ളബ്ബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍