നാമം വിഷുആഘോഷം ഏപ്രില്‍ 19ന്
Tuesday, April 7, 2015 6:12 AM IST
ന്യൂജേഴ്സി: മേടപ്പുലരിയുടെ നന്മയുമായി വിഷുവിനെ വരവേല്‍ക്കാന്‍ നാമം ഒരുങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി.

സമൃദ്ധിയുടെയും വെളിച്ചത്തിന്റെയും പൊന്‍കതിരുമായി ന്യൂജേഴ്സിയിലെ മലയാളികളോടൊപ്പം ഏപ്രില്‍ 19ന് (ഞായര്‍) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ നീളുന്ന പരിപാടിയുമായി ഹെര്‍ബേര്‍ട്ട് ഹൂവര്‍ മിഡില്‍ സ്കൂളില്‍ (ഒലയല്യൃ ഒീീ്ലൃ ങശറഹല ടരവീീഹ, 174 ഖമരസീി അ്ല, ഋറശീി, ചഖ 088 37) നടക്കും.

മുന്‍ വര്‍ഷങ്ങളിലെപോലെതന്നെ ആസ്വാദ്യകരമായ കലാവിരുന്നുമായി വിഷു അവിസ്മരണിയമാക്കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വൈസ് പ്രസിഡന്റ് വിനീത നായര്‍ പറഞ്ഞു.

സാംസ്കാരികത്തനിമ തെല്ലും ചോര്‍ന്നുപോകാതെ തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ ശ്രദ്ധകൊടുത്തിട്ടുള്ള നാമം ഇത്തവണയും ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്ത സംഗീത പരിപാടികളാണു കോര്‍ത്തിണക്കിയിരിക്കുന്നത്. ഇവയില്‍ ന്യൂജേഴ്സിയിലെ മികച്ച കലാകാരന്മാരും കലാകാരികളും പങ്കെടുക്കും.

പ്രമുഖ കലാവിദ്യാലയങ്ങളായ സ്വരലയ, ആരോഹാന മ്യൂസിക് ആന്‍ഡ് ആര്‍ട്സ്, തൃത്തവിദ്യാലയങ്ങളായ ശിഷ്യ സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ്, സൌപര്‍ണിക ഡാന്‍സ് അക്കാഡമി, ശിവജ്യോതി ഡാന്‍സ് അക്കാഡമി, നൃത്ത്യ മാധവി സ്കൂള്‍ ഓഫ് ഡാന്‍സ്, അംബികാ രാമന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് അക്കാഡമി, അപൂര്‍വ നൂപര എന്നിവര്‍ ഒരുക്കുന്ന നൃത്തവിസ്മയം വിഷു ആഘോഷങ്ങളുടെ മുഖമുദ്രയായിരിക്കുമെന്നു നാമം കള്‍ച്ചറല്‍ സെക്രട്ടറിയും മുഖ്യസംഘാടകനുമായ മാലിനി നായര്‍ പറഞ്ഞു.

നാമം വിഷുദിനാഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന ചടങ്ങില്‍ അംഗീകാരം നല്‍കി ആദരിക്കുന്നതില്‍ അതീവ അഭിമാനവും സന്തോകരവും ഉണ്െടന്നു പറഞ്ഞ നാമം സ്ഥാപക നേതാവും ചെയര്‍മാനുമായ മാധവന്‍ ബി. നായര്‍ വിഷു ആഘോഷങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു.

ചടങ്ങില്‍ മലയാളി സമൂഹത്തിലെ സാംസ്കാരിക, സാമൂഹിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും. ന്യൂജേഴ്സി നാട്യസംഗമം അവതരിപ്പിക്കുന്ന നൃത്തരൂപം ചടങ്ങിന്റെ മുഖ്യാകര്‍ഷണമാണ്. പരിപാടിയിലേക്കുള്ള പ്രവേശനം ടിക്കറ്റുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

ടിക്കറ്റുകള്‍ക്കു കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അജിത്ത് പ്രഭാകറും ട്രഷറര്‍ ഡോ. ആഷ വിജയകുമാറും പത്രക്കുറിപ്പില്‍ അറിയിച്ചു.