കാനഡയിലെ പ്രഥമ 'ഒറ്റമുറി ലഹരി വിമോചന' ഹൈസ്കൂള്‍ ഒന്റാരിയോയില്‍
Wednesday, April 8, 2015 2:05 AM IST
ഒന്റാരിയോ: കുട്ടികളിലെ ലഹരി വിമോചനത്തിനു വേണ്ടി കാനഡയിലെ ആദ്യത്തെ ഒറ്റമുറി ക്ളാസ് ഒന്റാരിയോയിലെ മിഡ് ലാന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ ഹൈസ്കൂളില്‍ പ്രത്യേകിച്ച് യൂണിഫോമുകളില്ല. കുട്ടികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം പൈജാമ, ഷോര്‍ട്സ് ,സ്ളിപ്പര്‍ എന്നിങ്ങനെ എന്ത് വേണമെങ്കിലും ധരിക്കാം. അതുപോലെ പുക വലിക്കുന്ന കുട്ടികള്‍ക്ക് വേണമെങ്കില്‍ പുകവലിയും ആകാം.

'കൊസ്റ് കൊളിഗേറ്റ് ആന്‍ഡ് റികവറി സെന്റര്‍' എന്ന സ്ഥാപനം ഒന്റാരിയോയിലെ മിഡ് ലാന്‍ഡില്‍ ഹൈവയോടു ചേര്‍ന്നുള്ള 1.6 ഹെക്ടര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കുട്ടികളെ ലഹരി വാസന, കുറ്റകൃത്യ വാസന, മയക്കുമരുന്ന് ഉപയോഗം, മാനാസിക സംഘര്‍ഷം എന്നിവയില്‍ നിന്നും മുക്തി നേടുന്നതിനു സഹായിക്കുന്ന രീതിയില്‍ ആണ് ഇവിടത്തെ പഠന രീതികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഒറ്റമുറി ക്ളാസ് റൂമിലുള്ള പഠനരീതി കുട്ടികള്‍ക്ക് അവരുടെ സമയത്ത് പഠനം നടത്തുന്ന രീതിയില്‍ ആണ്. ഒരു കെട്ടിടത്തിന്റെ ഇടതു വശത്ത് ക്ളാസ് റൂമുകളും, അടുക്കളയും വലതു വശത്ത് കുട്ടികള്‍ക്ക് ഉള്ള താമസ സൌകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്ന സ്കൂളില്‍ പുതിയ കിടക്കകളും മറ്റു സംവിധാനങ്ങളും പുതിയ കുട്ടികള്‍ക്കു വേണ്ടി കരുതിയിരിക്കുന്നു.

സ്വകാര്യ മാനജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 2014 ല്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ അഞ്ചു കുട്ടികളാണ് ഇവിടെ പഠിച്ചുവരുന്നത്. വളരെ ഫാഷന്‍ രീതിയില്‍ വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെയും, പഠന സമയത്ത് ഉറങ്ങുന്ന ഒരു കുട്ടിയേയും അവിടെ കാണാന്‍ കഴിഞ്ഞു. പരീക്ഷകളും, പഠനവും കുട്ടികളുടെ താത്പര്യ പ്രകാരം നടത്തുന്ന വ്യത്യസ്ത രീതി ആണ് അവിടെ അവലംബിച്ചിരിക്കുന്നത്.

ചില പ്രത്യേക സാഹചര്യങ്ങള്‍ ആണ് കുട്ടികളെ ഇതുപോലുള്ള മാനസിക വ്യതിയാനങ്ങളില്‍ കൊണ്െടത്തിക്കുന്നതെന്നും, ഇവര്‍ എല്ലാപേരും വളരെ നല്ല കുട്ടികള്‍ ആണെന്നും സ്ഥിരമായ പരിഗണനയും, സ്നേഹവും, പരിശീലനവും അവരെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരും എന്ന് ഷീവന്‍ അഭിപ്രായപ്പെട്ടു. കാനഡയിലെ ആദ്യ സംരംഭമായ കൊസ്റ് കൊള്ളിഗേറ്റ് ആന്‍ഡ് റികവറി സെന്ററിന്റെ 'ഒറ്റമുറി' പരിശീലന രീതിയും, വ്യത്യസ്തമായ പഠന രീതി പ്രശംസ അര്‍ഹിക്കുന്നു.

റിപ്പോര്‍ട്ട്: ജയ് പിള്ള