നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ ഭചഅങഥ 2015ഭ നോമിനിസിനെ പ്രഖ്യാപി
Thursday, April 9, 2015 8:51 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മികച്ച മലയാളിയെ കണ്െടത്താന്‍ പ്രവാസി ചാനല്‍, അമേരിക്കയിലെ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ, സംഘടനാ മേഖലകളില്‍ തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്തരായവരെ ഏപ്രില്‍ 11ന് (ശനി) നോമിനേറ്റു ചെയ്യുന്നു.

ഇതിനായി ലോകത്തില്‍ എവിടെ നിന്നും ഓണ്‍ലൈന്‍വഴി ആര്‍ക്കും വോട്ടു ചെയ്യാവുന്ന വിപുലമായ സംവിധാനം ഒരുക്കികഴിഞ്ഞു. ഒരു ഐപി അഡ്രസില്‍ നിന്നോ ഒരു ഇമെയിലില്‍ നിന്നോ ഒരാള്‍ക്ക് ഒരു തവണയെ വോട്ടു ചെയ്യാന്‍ സാധിക്കൂ. എല്ലാ നോമിനികളും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ജീവിതമാര്‍ഗം തേടി അമേരിക്കയിലെത്തിയവര്‍ക്ക് മാതൃഭാഷയുടെ മണികിലുക്കം പകര്‍ന്നു കൊടുത്തവര്‍, മലയാളി മനസിനേയും അവരുടെ ജീവല്‍ പ്രശ്നങ്ങളേയും അറിഞ്ഞു പ്രതികരിച്ചവര്‍, ദുരന്തങ്ങളുടെ സന്നിഗ്ധഘട്ടങ്ങളില്‍ കഴിവും ആര്‍ജവും പ്രകടിപ്പിച്ച് മലയാളിക്ക് ഒപ്പം നിന്നവര്‍, കലാരംഗത്ത് ആത്മാര്‍ഥമായ മനസോടെ പ്രവര്‍ത്തിച്ചവര്‍, മലയാള ഭാഷയ്ക്ക് ലോക ശ്രേഷ്ഠഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കിയവര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭരെയാണ് പ്രവാസി ചാനല്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

നോര്‍ത്ത് അമേരിക്കയിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും തന്നെ തങ്ങളുടെതായ പ്രശ്നങ്ങളില്‍ കൂടെ നടന്നു പോകുമ്പോഴും ഈ നോമിനികള്‍ ഓരോരുത്തരും സാമൂഹ്യ, സാംസ്കാരിക, സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അത് മലയാളി സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് നോമിനികളെ തെരഞ്ഞെടുക്കുന്നത്.

നോമിനേറ്റു ചെയ്യുന്ന എല്ലാവരെയും പ്രവാസി ചാനല്‍ നടത്തുന്ന പ്രത്യേക പ്രോഗ്രാമില്‍ ആദരിക്കുമെങ്കിലും ഒരാളെ 'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍' ആയി തെരഞ്ഞെടുക്കാനുള്ള അവസരം നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കുള്ളതാണ്. പ്രവാസി ചാനലിനു മലയാളികളിലുള്ള വിശ്വാസമാണ് ഇത്തരമൊരു തെരഞ്ഞെടുക്കലിനു പ്രവാസി ചാനലിനെ പ്രേരിപ്പിച്ചത്.

ഏകദേശം മൂന്നു മാസം ഓണ്‍ലൈന്‍ വോട്ടിംഗിനുള്ള സംവിധാനം ഉണ്ടായിരിക്കും. ജൂലൈയില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡു ജേതാവിനെ ആദരിക്കും. മലയാള സിനിമയിലെയും കേരള രാഷ്ട്രീയത്തിലെയും അതികായരെ കൂടാതെ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡു നല്‍കുക.

പരിപാടിയുടെ നടത്തിപ്പിനായി തെരഞ്ഞെടുത്ത അഡ്വൈസറി കമ്മിറ്റിയാണ് ഫൈനല്‍ തീരുമാനങ്ങള്‍ എടുക്കുക.

നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015 'ചഅങഥ' കുറിച്ച് കൂടുതല്‍ അറിയുവാന്‍ 19083455983. അല്ലെങ്കില്‍ ഇമെയില്‍ : ിമ്യാ@ുൃമ്മശെരവമിിലഹ.രീാ, ംീൃഹറംശറല ്ശലംശിഴ ്ശമ ംംം.ുൃമ്മശെരവമിിലഹ.രീാ