വിശക്കുന്ന വയറുകള്‍ക്ക് ആശ്വാസമായി ഭക്ഷണബാഗുകള്‍ വിതരണം ചെയ്തു
Saturday, April 11, 2015 5:40 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട്ചെസ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ “ചലശഴവയീൌൃവീീറ ങശശീിൈ” പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഭക്ഷണബാഗ് വിതരണം ചുറ്റുപാടുമുള്ള അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി.

നോമ്പുവാരാചരണത്തോടനുബന്ധിച്ചു നടന്ന ഭക്ഷണവിതരണത്തിനുള്ള തുക ഇടവക ജനങ്ങള്‍ വളരെ സന്തോഷത്തോടെ സംഭാവന നല്‍കുകയും സമാഹരിച്ച തുകയില്‍നിന്നും ഒരു കുടുംബത്തിന് ഒരു നേരം ഭക്ഷണം എന്ന ഉദ്ദേശ്യത്തോടെ ഏതാണ്ട് എട്ടോളം വ്യത്യസ്ത ഭക്ഷണസാധനങ്ങള്‍ അടങ്ങിയ ബാഗ് എഴുപത്തഞ്ചോളം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. സമീപത്തുള്ള എപ്പിസ്ക്കോപ്പല്‍ ചര്‍ച്ചുമായി ചേര്‍ന്ന് സൂപ്പ് കിച്ചണ്‍ നടത്തുക, ക്ളോത്ത് ഡ്രൈവ് നടത്തി ആവശ്യക്കാര്‍ക്കു വസ്ത്രം വിതരണം ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങള്‍ 'ചലശഴവയീൌൃവീീറ ങശശീിൈ' ന്റെ ഭാഗമായി നടത്തിവരുന്നു.

നാം നമ്മുടെ ജനിച്ചു വളര്‍ന്ന നാടിനെ സഹായിക്കുന്നതിനോടൊപ്പം കാലാകാലങ്ങളായി നാം വസിക്കുന്ന നമ്മുടെ ചുറ്റുവട്ടത്തിലേക്ക് കടന്നുചെന്ന് നിര്‍ധനരും, നിര്‍ഭാഗ്യവാന്മാരുമായ സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങല്‍ കൊടുക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് തിയഡോഷ്യസ് തിരുമേനിയുടെ “ചലശഴവയീൌൃവീീറ ങശശീിൈ” എന്ന പ്രൊജക്ടിനോട് കൈകോര്‍ത്തുകൊണ്ടാണ് ഇടവക ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇടവക സന്ദര്‍ശിച്ച ഭദ്രാസന തിരുമേനി ഉദ്ഘാടനം നടത്തുകയും, ഏപ്രില്‍ മാസം നാലാം തിയതി, ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ രണ്ടുവരെ എബനേസര്‍ ഇടവകയുടെ വികാരി ഏബ്രഹാം ഉമ്മന്‍ അച്ചന്റെ നേതൃത്വത്തില്‍ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു ഭക്ഷണബാഗുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇടവകയിലെ യുവജനങ്ങളെ കൂടാതെ, സേവികാസംഘം, ഇടവക മിഷന്‍, സണ്‍ഡേ സ്കൂള്‍ എന്നീ സംഘടനകളും ഈ സംരംഭത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഭക്ഷണസാധനങ്ങള്‍ ആയി വാങ്ങിക്കൊണ്ടു വരാനും പ്രത്യേകം പ്രത്യേകം പായ്ക്കു ചെയ്യാനും സഹായിച്ച ഇടവകാംഗങ്ങളെയും ഈസ്ററിന്റെ സന്തോഷം സമീപവാസികളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ തക്കവണ്ണം നെയ്ബര്‍ഹുഡ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഇടവകച്ചുമതലക്കാരെയും ഇടവക വികാരി റവ. ഏബ്രഹാം ഉമ്മന്‍ അനുമോദിച്ചു. നാം ജീവിക്കുന്ന ഈ സമൂഹത്തെയും സഹജീവികളെയും കരുതാനും നമ്മുടെ ആവശ്യങ്ങള്‍ അവരുടെ ആവശ്യങ്ങളായി കണ്ടു കൂടുതല്‍ ഊര്‍ജസ്വലതയോടെ വരും കാലങ്ങളില്‍ ഇടവകയ്ക്കു പ്രവര്‍ത്തിക്കാന്‍ ദൈവം സഹായിക്കട്ടെയെന്നും അച്ചന്‍ ആശംസിച്ചു.

ഇടവകയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളോടു സഹകരിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കി സഹായിക്കുന്ന പോര്‍ട്ട് ചെസ്ററിലെ സെന്റ് പീറ്റേഴ്സ് എപ്പിസ്കോപ്പല്‍ ചര്‍ച്ചിലെ പാസ്റര്‍, ഫുഡ് കമ്മിറ്റി എന്നിവരോടുള്ള നന്ദിയും കടപ്പാടും ഇടവകയുടെ പേരില്‍ അറിയിച്ചു. സി.എസ്. ചാക്കോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം