ശോഭനയുടെ നൃത്തശില്‍പ്പം 'കൃഷ്ണ' ഫിലാഡല്‍ഫിയയില്‍
Tuesday, April 14, 2015 7:59 AM IST
ഫിലാഡല്‍ഫിയ: മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ നൃത്തശില്‍പ്പം 'കൃഷ്ണ' ഫിലാഡല്‍ഫിയയില്‍ എത്തുന്നു. ഇീൌിരശഹ ഞീരസ ഒശഴവ ടരവീീഹ ടീൌവേ, ഒീഹഹമിറ ജഅ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 26-നു (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30 നാണ് പരിപാടി. ചിന്മയ മിഷന്‍ ധനശേഖരണാര്‍ഥമാണു പരിപാടി സംഘടിപ്പിക്കുന്നത്.

ശ്രീകൃഷ്ണചരിതത്തില്‍ നിന്നുള്ള ഏടാണ് കണ്ണഞ്ചിപ്പിക്കുന്ന രംഗസജ്ജീകരണത്തിലൂടെ ശോഭന അവതരിപ്പിക്കുന്നത്. മഥുരാപുരിയും വൃന്ദാവനവും കുരുക്ഷേത്രവുമൊക്കെ സ്റേജിലെ മായാകാഴ്ചകളായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തും. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണന്റെ ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ എത്തിയിട്ടുണ്െടങ്കിലും ഇംഗ്ളീഷില്‍ ആദ്യത്തെ നൃത്തസംഗീതനാടകമാണു കൃഷ്ണ. കര്‍ണാട്ടിക് ക്ളാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദിയും മലയാളവും ഇടകലര്‍ന്ന പശ്ചാത്തലസംഗീതമാണു കൃഷ്ണയുടേത്.

എ.ആര്‍. റഹ്മാന്‍ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണ് കൃഷ്ണയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. ഇന്ത്യയിലെ പ്രശസ്ത താരങ്ങളായ ശബാനാ ആസ്മി, നന്ദിതാദാസ്, കങ്കണാ സെന്‍, മിലിന്ദ് സോമന്‍, തമിഴ്നടന്മാരായ സൂര്യ, പ്രഭു തുടങ്ങിയവരാണ് വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വിശ്വജിത് പിള്ള 609 423 5601, രഞ്ജിത് പിള്ള 832 338 6507, ജ്യോതി പിള്ള 610 350 7339.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം