പ്രയര്‍ലൈന്‍ ഫാമിലി കോണ്‍ഫറന്‍സ് മേയ് 21 മുതല്‍ 24 വരെ ബോസ്റണില്‍
Sunday, May 17, 2015 6:33 AM IST
ബോസ്റണ്‍: ലോകത്തിന്റെ നാനാഭാഗങ്ങളെയും ടെലിഫോണ്‍ വഴി ബന്ധിപ്പിക്കുന്ന പ്രാര്‍ഥനാ ശൃംഖലയായ പ്രയര്‍ ലൈനിന്റെ ഏഴാമത് ഫാമിലി കോണ്‍ഫറന്‍സ് മേയ് 21 മുതല്‍ 24 വരെ ബോസ്റണിലുള്ള ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍ നടക്കും.

വെറും രണ്ടു ഫാമിലി മാത്രമായി തുടങ്ങിയ പ്രയര്‍ ലൈന്‍ ഇന്നു ലോകമെമ്പാടും വിശ്വാസികള്‍ ഉള്ള പ്രാര്‍ഥന മിനിസ്ട്രിയായി മാറിക്കഴിഞ്ഞു .

മലയാളത്തില്‍ തുടങ്ങിവച്ച പ്രയര്‍ ലൈന്‍ ഇന്ന് എല്ലാ ഭാഷകളിലും ലഭ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകര്‍ക്കു ഈ പ്രയര്‍ലൈന്‍ ആശ്വാസം നല്‍കിക്കൊണ്ടിരിക്കുന്നു. സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ സൂസന്‍ ജോര്‍ജ് രൂപം കൊടുത്ത പ്രയര്‍ലൈന്‍ ഇന്നു 24 മണിക്കൂറും പ്രാര്‍ഥനാസജ്ജമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഭര്‍ത്താവും ഡോക്ടറുമായ രാജന്‍ ദാനിയേലും (റോബി) സജീവമായി സൂസനോടൊപ്പം പ്രയര്‍ ലൈനിലുണ്ട്. പ്രയര്‍ കോണ്‍ഫറന്‍സില്‍ കടന്നു വരാന്‍ ആഗ്രഹിക്കുന്ന എല്ലാ ദൈവമക്കളും ംംം.ുൃമ്യലൃഹശില24.രീാ എന്ന വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൈവദാസന്‍മാര്‍ വചനം സംസാരിക്കും. ചാക്കോ ജോസഫ്, സിസ്റര്‍ സെലിന്‍ പി. ഉമ്മന്‍, സിസ്റര്‍ സൂസന്‍ ജോര്‍ജ് എന്നിവര്‍ പ്രധാന പ്രാസംഗികര്‍ ആയിരിക്കും .

കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സ്നാന ശുശ്രൂഷ ഉണ്ടായിരിക്കും. കടന്നു വരുന്ന എല്ലാ വിശ്വാസികള്‍ക്കും താമസസൌകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കോണ്‍ഫറന്‍സ് അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാര്‍ഥന അഭ്യര്‍ഥിക്കുന്നു. രജിസ്ട്രേഷന്‍ ഫീസ് ഒന്നും ഇല്ലാത്ത ഒരേ ഒരു പ്രയര്‍ കോണ്‍ഫറന്‍സ് ആണ് എന്നതും പ്രയര്‍ലൈനിന്റെ മാത്രം പ്രത്യേകതയാണ്. വിവരങ്ങള്‍ക്ക്: സൂസന്‍ ജോര്‍ജുമായോ ഡോ. രാജന്‍ ഡാനിയേലുമായോ ബന്ധപ്പെടുക 9782572423 പ്രയര്‍ ലൈന്‍: 17124328273, കോഡ് 218 6181

സതീഷ് പദ്മനാഭന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം