ഏലിയാമ്മ കോട്ടപ്പുറത്ത് നിര്യാതയായി
Thursday, June 25, 2015 4:58 AM IST
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കൊമ്പനാട് കോട്ടപ്പുറത്ത് പരേതനായ സകറിയായുടെ (കുഞ്ഞൂഞ്ഞ്) ഭാര്യ (86) സ്വവസതിയില്‍ പ്രായാധിക്യം മൂലം നിര്യാതയായി. സംസ്ക്കാരം 25-നു ഉച്ചക്ക് ഒന്നിനു ദി പെന്തക്കോസ്ത് മിഷന്‍ സെമിത്തേരിയില്‍ നടത്തപ്പെട്ടു. മൈലക്കാട്ടു കുടുംബാഗമാണ് പരേതയായ ഏലിയാമ്മ. പരേത ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയും കൊമ്പനാട്ട് ദി പെന്തക്കോസ്ത് മിഷന്‍ സഭാ അംഗവുമായിരുന്നു.

മക്കള്‍: സൂസന്‍, സിസി, സാലി, സിബി, സജി (എല്ലാവരും യുഎസ്എ), അന്നാമ്മ, പാപ്പച്ചന്‍(പെരുമ്പാവൂര്‍). മരുമക്കള്‍: ബെന്നി, മഞ്ജു, ഏലിയാസ്(ഫിലാഡല്‍ഫിയ), മോനച്ചന്‍, ബാബു(ഡാളസ്), പൌലോസ്, സാലി(പെരുമ്പാവൂര്‍). കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനച്ചന്‍ (ഡാളസ്) 5713317374 പാപ്പച്ചന്‍ (കൊമ്പനാട്) 9191952 6580770.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍