ബെറിക്ക് അയല്‍ക്കൂട്ടം 'ഓണം 2015' ഓഗസ്റ് 15ന്
Monday, June 29, 2015 7:12 AM IST
നാരേ വാരെന്‍ (മെല്‍ബണ്‍): ബെറിക്ക് അയല്‍ക്കൂട്ടത്തിന്റെ വാര്‍ഷിക യോഗം ഏപ്രില്‍ 18നു നാരേ വാരെന്‍ ഡോണ്‍ ബോസ്കോ സ്കൂള്‍ ഹാളില്‍ നടന്നു. യോഗത്തില്‍ 2015-16 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി റെജി കെ. മാത്യു, സ്ളീബ പൌലോസ്, ഫ്രാങ്കോ ചിറയത്ത്, ജോസഫ് ജെയിംസ്, ഷിബു തളിയത്ത്, അജി ഫ്ളവര്‍, ജിന്‍സി സെബാസ്റ്യന്‍ ആന്‍ഡ് ആഷ്ലി ജോസ് എന്നിവരെ തെരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് 15 നു ബീകന്‍ഹില്‍സ് കോളജ് പെര്‍ഫോര്‍മിംഗ് ആര്‍ട്ട് സെന്റര്‍, ബെറിക്കില്‍ വൈകുന്നേരം വിപുലമായ കലാപരിപാടികളോടും വിഭവസമൃദ്ധമായ സദ്യയോടും കൂടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. കുട്ടികള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള കലാപരിപാടികള്‍ ഓണത്തിനു കൂടുതല്‍ ഭംഗി പകരുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

മെല്‍ബണ്‍ മലയാളികള്‍ക്ക് എന്നും പുതുമ സമ്മാനിച്ചിട്ടുള്ള ബെറിക് ടൈഗേഴ്സ്, പുതിയ അവതരണ ചാതുരിയുമായി ബെറിക് ജെംസ്, താളമാര്‍ന്ന ചുവടുവയ്പുമായി ബെറിക് നൈറ്റിന്‍ഗേല്‍സ്, പുതുമയേറിയ സ്കിറ്റുമായി ബെറിക്ക് എസ്ട്രെല്ലാസ് എന്നിവര്‍ക്കു പരിപാടികള്‍ക്കു മാറ്റുകൂട്ടും. ബെറികിന്റെ ഭാവിവാഗ്ദാനങ്ങളായ കുഞ്ഞുങ്ങള്‍ ഈ വര്‍ഷത്തെ ഓണം വളരെ ഹൃദ്യമാക്കുന്നു. പുതിയ താളങ്ങളും ചുവടുവയ്പുകളും മാധുര്യമേറുന്ന ഗാനങ്ങളും ഒക്കെയായി ഒരു സായാഹ്നം ബെറിക് നിവാസികള്‍ ഒരുക്കുന്നു. താരങ്ങള്‍ ഇല്ലാത്ത ഈ താരനിശയിലേക്ക് ഏവര്‍ക്കും സ്വാഗതം. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ ഏതെങ്കിലും ഒരു ഭാരവാഹിയെയോ അല്ലെങ്കില്‍ ബെറിക്ക് അംഗങ്ങളെയോ ജൂലൈ 28നു മുമ്പായി ബന്ധപ്പെടുക.