ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ ബൈബിള്‍ റീഡേഴ്സിനു പരിശീലനം നല്‍കി
Thursday, July 2, 2015 5:14 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിശുദ്ധ കുര്‍ബാനയില്‍ ബൈബിള്‍ വായിക്കുന്നവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിശീലനം നല്‍കി.

ജൂണ്‍ 28-നു (ഞായറാഴ്ച) രാവിലെ 9.45 നു വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. ബൈജു കളപ്പുരയിലിന്റെ സഹകാര്‍മികത്വത്തിലുമുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആരംഭിച്ച പരിശീലനത്തില്‍, റീഡേഴ്സിന്റെ ആത്മീയവും, ഭൌതീകവുമായ ഒരുക്കത്തെപ്പറ്റിയും, അതിന്റെ വിവിധ അര്‍ത്ഥതലങ്ങളേപ്പറ്റിയും, ഉത്തരവാദിത്തത്തെപ്പറ്റിയും, പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ ഫാ. ഏബ്രാഹം മുത്തോലത്ത് വിശദീകരിച്ചു. ഇതു വിജ്ഞാനപ്രദവും വളരെ പ്രയോജനപ്രദവും ആയിരുന്നെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി