ഷിക്കാഗോ ക്നാനായ യൂത്ത് നൈറ്റ് ശ്രദ്ധേയമായി
Friday, July 3, 2015 5:41 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനകളായ കെസിവൈഎലും യുവജനവേദിയും സംയുക്തമായി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ക്നാനായ യൂത്ത് നൈറ്റ് - 2015 ശ്രദ്ധേയമായി. സേക്രഡ് ഹാര്‍ട്ട് ഫെറോനാ വികാരി ഫാ. ഏബ്രാഹാം മുത്തോലത്ത് നിലവിളക്കു കൊളുത്തി യൂത്ത് നൈറ്റ് ഉദ്ഘാടനം ചെയ്തു. ഫാ. സുനി പടിഞ്ഞാറേക്കര, കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി, കെസിവൈഎല്‍ പ്രസിഡന്റ് ഷോണ്‍ മുല്ലപ്പള്ളി, യുവജനവേദി പ്രസിഡന്റ് ജിബിറ്റ് കിഴക്കേക്കുറ്റ്, എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎല്‍ വൈസ്പ്രസിഡന്റ് ജെക്സ് നെടിയകാലായില്‍ സ്വാഗതവും, മാത്യു ഉതുപ്പാന്‍ കൃതജ്ഞതയും പറഞ്ഞു. കെ.സി.എസ്. വൈസ് പ്രസിഡന്റ് റോയി നെടുചിറ, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ്, വിമന്‍സ് ഫോറം പ്രസിഡന്റ് പ്രതിഭാ തച്ചേട്ട്, കെസിസിഎന്‍എ ആര്‍വിപി ടിനു പറഞ്ഞാട്ട് എന്നിവരും സന്നിഹിതരായിരുന്നു.

ഈ വര്‍ഷം ഹൈസ്കൂളില്‍നിന്നു ഗ്രാജ്വേറ്റ് ചെയ്ത യുവജനങ്ങളെ കെസിഎസ് സ്പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ഏറ്റവും ഉയര്‍ന്ന എസിറ്റി സ്കോര്‍ നേടിയ വനേസ ഇണ്ടിക്കുഴി, ജെറി ഇടിയാലില്‍ എന്നിവര്‍ക്കു പ്രത്യേക സമ്മാനങ്ങളും നല്‍കി. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികളാല്‍ സമ്പന്നമായ കലാസന്ധ്യയില്‍ ജീവന്‍ തോട്ടിക്കാട്ട്, ജെസ്ലിന്‍ മൂരിപ്പറമ്പില്‍ എന്നിവര്‍ എംസിമാരായിരുന്നു. ജോയി നെടിയകാലായില്‍, ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍, സണ്ണി ഇണ്ടിക്കുഴി, ജോര്‍ജ് നെല്ലാമറ്റം, എന്നിവര്‍ സ്പോണ്‍സര്‍മാരായിരുന്നു. കെസിവൈഎല്‍ യുവജനവേദി ഭാരവാഹികളായ ഷോണ്‍ മുല്ലപ്പള്ളില്‍, ജിബിറ്റ് കിഴക്കേക്കുറ്റ്, എയ്മി കുപ്ളി, റ്റിഷ കൈതക്കതൊട്ടിയില്‍, ജെഫ്ന ഇലവുങ്കല്‍, ജെക്സ് നെടിയകാലായില്‍, ഷോണ്‍ പുലിമലയില്‍, ലാന്‍സ് പൂഴിക്കുന്നേല്‍, മാത്യു ഉതുപ്പാന്‍, ആഷിഷ് ജോയി അംബേനാട്ട്, മോഹിന്‍ മാത്യു മാമ്മൂട്ടില്‍, ജൂണി ആലപ്പുരയ്ക്കല്‍, മിന്ന തോമസ് ചിലമ്പത്ത്, ജോബിന്‍ ജോര്‍ജ്ജ് എന്നിവര്‍ യൂത്ത് നൈറ്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍