ജെ. മാത്യൂസിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് തടത്തില്‍ നിര്യാതയായി
Saturday, July 4, 2015 3:06 AM IST
വയലാ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ജനനി പത്രാധിപരുമായ ജെ. മാത്യൂസിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് തടത്തില്‍ (96) നിര്യാതയായി. തടത്തില്‍ പരേതനായ മത്തായി ജോസഫിന്റെ ഭാര്യയാണ്. പരേത മരങ്ങാട്ടുപള്ളി തുണ്ടത്തില്‍ കുടുംബാംഗം.

മക്കള്‍: ജെ. മാത്യൂസ്, മേരി അഗസ്റിന്‍, ജോര്‍ജ് ജോസഫ് തടത്തില്‍, എഴുത്തുകാരിയായ നിര്‍മ്മല (എല്ലവരും യുഎസ്എ), നാട്ടിലുള്ള ലീലാമ്മ, കെ.ജെ. ജോസഫ്. മരുമക്കള്‍: ത്രേസ്യാമ്മ വല്ല്യവീട്ടില്‍ എഴുമുട്ടം, ജോര്‍ജ് പോളക്കാട്ടില്‍ പുലിക്കുട്ടിശേരി, ഗ്രേസി പാറത്തോട്ടി കളത്തൂര്‍,ഇമ്മാനുവല്‍ സെബാസ്റ്യന്‍ തൊടുപുഴ കരിമ്പുഴ , സിറിയക് എം. ഫിലിപ്പ് മാണിക്യത്ത് വയലാ, സജി ചളക്കാട്ട് അതിരമ്പുഴ.

സംസ്കാര ശുശ്രൂഷ ജൂലൈ ഏഴിനു ചൊവ്വാഴ്ച രാവിലെ കൂടല്ലൂര്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയില്‍ രാവിലെ പത്തിനു ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9146936337.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം