ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പൂര്‍വവിദ്യാര്‍ഥി സംഗമം
Monday, July 6, 2015 5:13 AM IST
ഷിക്കാഗോ: 27 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ബിഎസ്സി നഴ്സിംഗ് 1984- 88 ബാച്ച് ഷിക്കാഗോയില്‍ നടത്തിയ അപൂര്‍വ സംഗമം അവിസ്മരണീയമായി. ഷിക്കാഗോ റോസ്മൌണ്ടിലുള്ള മാരിയറ്റ് ഹോട്ടലില്‍ രണ്ടു ദിനരാത്രങ്ങള്‍ വീണ്ടും ഒരുമിച്ചപ്പോള്‍ 27 വര്‍ഷം വെറും 27 ദിനങ്ങളായി മാറി. ഓര്‍മകളുടെ വസന്തം വിരിയിച്ച ഈ സംഗമത്തിനു ഷിക്കാഗോ അലുംമ്നി അസോസിയേഷന്‍ പ്രസിഡന്റ് എല്‍സമ്മ അറയ്ക്കല്‍ സ്വാഗതം ആശംസിച്ചു.

സംഗമത്തിന് നേതൃത്വം നല്‍കിയത് പ്രസന്ന ചക്കാലപ്പടവില്‍, വത്സമ്മ ഈട്ടിക്കല്‍, ബിന്‍സി കുര്യന്‍ എന്നിവരാണ്. ജൂണ്‍ 22, 23 തീയതികളില്‍ ഇന്ത്യ, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നിവടങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന കൂട്ടുകാര്‍, അമേരിക്കയിലെ പല സ്റേറ്റുകളില്‍നിന്നും എത്തിച്ചേര്‍ന്ന സഹപാഠികളോടൊത്ത് കളിച്ച് ചിരിച്ച ജീവിതത്തിലെ പല ഘട്ടങ്ങളെ അനുസ്മരിച്ചു. എത്താന്‍ സാധിക്കാത്ത മറ്റു സഹപാഠികളെ ഉള്‍പ്പെടുത്തിക്കൊണ്ട് 2017-ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ സംഗമം സംഘടിപ്പിക്കും. പ്രസന്ന ചക്കാലപ്പടവില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം