വാര്‍ഷിക ധ്യാനയോഗം ജൂലൈ 24,25,26 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍
Tuesday, July 14, 2015 5:53 AM IST
ഡാളസ്: സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക ദിനത്തോടനുബന്ധിച്ചു നടത്തി വരുന്ന വാര്‍ഷിക ധ്യാന യോഗം ജൂലൈ 24, 25, 26 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകുന്നേരം ഏഴു മുതല്‍ ഒമ്പതുവരെ ബര്‍നെസ് ബ്രിഡ്ജ് റോഡിലുള്ള പള്ളിയില്‍ നടക്കുമെന്ന് ഇടവക സെക്രട്ടറി ജെഫ് തോമസ് അറിയിച്ചു.

കേരളത്തില്‍ സുവിശേഷ ഘോഷണം നടത്തിവരുന്ന പ്രാസംഗികന്‍ സുബി പള്ളിക്കല്‍ മൂന്നു ദിവസത്തെ ധാന്യയോഗത്തിനു നേതൃത്വം നല്‍കും.

26 നു (ഞായര്‍) രാവിലെ 9.30ന് വിശുദ്ധ കുര്‍ബാന ശുശ്രൂഷയും തുടര്‍ന്നു പ്രസിഡന്റ് റവ. സാം മാത്യുവിന്റെ അധ്യക്ഷതയില്‍ വിപുലമായ പരിപാടികളോടുകൂടി ഇടവക ദിനം ആഘോഷിക്കും. യോഗത്തില്‍ റവ. ബെനോജി ജെ. തോമസ് മുഖ്യ അഥിതി ആയിരിക്കും. വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെ നടത്തുന്ന യോഗത്തോടുകൂടി ഇടവക നടത്തുന്ന കണ്‍വന്‍ഷന്റെ സമാപനം കുറിക്കും.

വിവരങ്ങള്‍ക്ക്: ജെഫ് തോമസ് (സെക്രട്ടറി) 469 855 2760

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ