കാല്‍ഗറി സീറോ മലങ്കര കത്തോലിക്കാ മിഷന്‍ ഉദ്ഘാടനവും മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും
Thursday, July 16, 2015 10:45 PM IST
കാല്‍ഗറി: കാനഡയിലെ കാല്‍ഗറിയില്‍ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷന്‍ ആരംഭിക്കുന്നു. കാല്‍ഗറിയിലെ കത്തോലിക്കാ രൂപതയുടെ സെന്റ് ജോസഫ് ദേവാലയം (640 19 മ്ല, ചണ) കേന്ദ്രമാക്കിയാണ് പുതിയ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഓഗസ്റ് 29-ന് രാവിലെ പതിനൊന്നിനു മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ രൂപത (എക്സാര്‍ക്കേറ്റ്) മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ യൌസേബിയോസ് പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. അതിനുവേണ്ട ഒരുക്കങ്ങള്‍ സമൂഹമൊരുമിച്ച് നടത്തിക്കൊണ്ടിരിക്കുന്നു.

കാനഡയിലെ മലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്ക് ആകമാനം അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മൂന്നാമത്തെ മിഷനാണ് കാല്‍ഗറിയില്‍ ആരംഭിക്കുക. ടൊറന്റോ, എഡ്മണ്ടന്‍ എന്നിവടങ്ങളിലാണ് മറ്റു രണ്ടു മിഷനുകള്‍. പുതിയ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ജോണ്‍ കുര്യാക്കോസ് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 403 850 1215, ഇമെയില്‍: റമശഷൌമസ2014@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷിന്റോ മാത്യു അടയ്ക്കാപ്പാറ