സി. രാധാകൃഷ്ണനു ഷിക്കാഗോയില്‍ സ്വീകരണം
Tuesday, July 21, 2015 5:07 AM IST
ഷിക്കാഗോ : പ്രമുഖ സാഹിത്യകാരനും, ശാസ്ത്ര ഗവേഷകനും, മാധ്യമപ്രവര്‍ത്തകനുമായ സി .രാധാകൃഷ്ണനും, പത്നി വത്സല രാധാകൃഷ്ണനും ഷിക്കാഗോ സാഹിത്യസ്നേഹികള്‍ ഹൃദ്യമായ സ്വീകരണം നല്കി. ചിരകാല സുഹൃത്തായ രാധാകൃഷ്ണന്‍ നായര്‍ - ലക്ഷ്മി നായര്‍ ദമ്പതികളുടെ വസതിയില്‍ ജൂലൈ 11നു (ശനിയാഴ്ച) നടന്ന ചടങ്ങില്‍ ഡോ. റോയ് തോമസ് അധ്യക്ഷ നായിരുന്നു. ഷിക്കാഗോ സാഹിത്യ വേദിക്കുവേണ്ടി കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ എലക്കാട്ട് ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ രാധാകൃഷ്ണന്‍ നായര് സ്വാഗതവും രവി രാജ നന്ദിയും പറഞ്ഞു.ലിറ്റരറി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം ഉമാ രാജ, വനജ മേനോന്‍, ലക്ഷ്മി നായര്‍, അനിലാല്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനിലാല്‍ ശ്രീനിവാസന്‍