ഐഎന്‍ഒസി കേരളാ കണ്‍വന്‍ഷന് ആശംസാപ്രവാഹം
Friday, August 21, 2015 5:11 AM IST
ഷിക്കാഗോ: ഐഎന്‍ഒസി കേരളാ കണ്‍വന്‍ഷനു മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതാക്കന്മാരുടേയും ആശംസാ പ്രവാഹം. ഓഗസ്റ് 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഐഎന്‍ഒസി കേരളാ കണ്‍വന്‍ഷനു വിജയാശംസകളുമായി നേതാക്കളുടെ വന്‍നിര.

ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെ 69-മതു ആഘോഷങ്ങളും ഇതേ വേദിയില്‍ ആചരിക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാകകളുടെ അകമ്പടി കണ്‍വന്‍ഷനു വര്‍ണ്ണശോഭയേകും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഥമ കണ്‍വന്‍ഷന് അത്യന്തം ആഹ്ളാദത്തോടെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു. സാംസ്കാരിക-പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി. ജോസഫ് കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും വക്താക്കളായ ഐഎന്‍ഒസി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, ഡോ. കരണ്‍സിംഗ് എംപി, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ബെന്നി ബഹനാന്‍ എംഎല്‍എ, പി.സി. വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.

ഇല്ലിനോയി ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് നേതൃത്വം നല്‍കുന്ന കമ്മിറ്റികള്‍ ദേശീയ നേതൃത്വത്തോടു ചേര്‍ന്ന് അക്ഷീണം പ്രയത്നിക്കുന്നു. നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ സജി ഏബ്രഹാം, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ് എന്നിവര്‍ കണ്‍വന്‍ഷനുവേണ്ടി കഠിന പരിശ്രമം നടത്തിവരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം