ശിവ-വിഷ്ണു ക്ഷേത്രത്തില്‍ ഓണാഘോഷങ്ങള്‍ ഓഗസ്റ് 30ന്
Friday, August 21, 2015 6:11 AM IST
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ മെട്രോ പ്രദേശത്തിലെ പ്രമുഖ പുരാതന ക്ഷേത്രമായ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ ഓഗസ്റ് 30നു (ഞായര്‍) ഓണം ആഘോഷിക്കുന്നു.

മേരിലാന്‍ഡിലെ ലാനത്തെ 6905 സിപ്രിയാനോ റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര സന്നിധിയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത രീതിയില്‍ ഇലയില്‍ 16തരം വിഭവങ്ങളും പ്രഥമനും വിളമ്പിയാണ് ഓണസദ്യ നടത്തുന്നത്. സദ്യ ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെയാണ്.

ഓണാഘോഷ പരിപാടികളിലും സദ്യയിലും എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര സമിതി ചെയര്‍മാനായ ശശിമേനോന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഡോ. മുരളി രാജന്‍