മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്‍ ഓണാഘോഷം ഓഗസ്റ് 29-ന്
Monday, August 24, 2015 5:30 AM IST
ഹൂസ്റന്‍: ഹൂസ്റനിലെ മലയാളികള്‍ക്ക് ഓണാഘോഷത്തിന്റുെ ഹൃദ്യ സ്മരണകളുയര്‍ത്തുന്ന ഓണാഘോഷം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റന്‍ ഒരുക്കുന്നു. ഓഗസ്റ് 29 ശനിയാഴ്ച പതിനൊന്നിനു സ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷം ടെക്സാസ് സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് റോണ്‍ റെയ്നോള്‍ഡ്സ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സുരേന്ദ്രന്‍ കോരന്‍ അധ്യക്ഷത വഹിക്കും. ഫാ. ജോസഫ് കല്ലാടന്‍ ഓണസന്ദേശം നല്‍കും.

വിവിധ കലാപരിപാടികള്‍, ഓണ ഘോഷയാത്ര, ചെണ്ടമേളം, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്. മലയാളി അസോസിയേഷനു പ്രശംസനീയ സേവനം നല്‍കിയിട്ടുള്ള പ്രവര്‍ത്തകരെയും നേതാക്കളെയും പ്രത്യേകം ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു മത്തായി (സെക്രട്ടറി) 8328001728, ജിനു തോമസ് (ജോ.സെക്രട്ടറി) 7135176582), ഫിലിപ്പ് ഏബ്രഹാം (ട്രഷറര്‍) 7132913001.

റിപ്പോര്‍ട്ട്: ഏബ്രഹാം ഈപ്പന്‍